27 May Wednesday

56,536 വീട്‌ സന്ദർശിച്ചു; 8568 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൊല്ലം8568 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്‌. 
ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പൊലീസും ചേർന്ന്‌ ഗൃഹനിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 900 പേർ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ച്‌ നിരീക്ഷണത്തിലള്ളവരാണ്‌. 5000 വളന്റിയർമാർ, ആശമാർ, ജനപ്രതിനിധികൾ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളിയായി. 4548 ടീം ഫീൽഡിലും റെയിൽവേ, റോഡ് ചെക്ക് പോസ്റ്റുകളിലായി 28 ടീമും ചേർന്നാണ്‌ വിവരശേഖരണം നടത്തിയത്‌. 91 റാപിഡ് റെസ്‌പോൺസ് ടീമും പ്രവർത്തിക്കുന്നു. 390 സാമ്പിൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 62 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 328 പേരുടെ റിസൽട്ട്‌ വന്നതിൽ എല്ലാം നെഗറ്റീവ് ആണ്.
പ്രധാന വാർത്തകൾ
 Top