25 May Monday

കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദവും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൊല്ലം
കോവിഡ്‌ രോഗത്ത  പ്രതിരോധിക്കാൻ  ആയുർവേദ വിഭാഗം  രംഗത്ത്. ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രതിരോധശേഷി വീണ്ടെടുക്കാൻ തിങ്കളാഴ്ച മുതൽ ജില്ലാ ആയുർവേദാശുപത്രിയിൽനിന്ന്‌ മരുന്നുകിറ്റ്  വിതരണംചെയ്യും. അപരാചിത ചൂർണം,ഗുളുച്ച്യാദി കഷായ സൂക്ഷ്‌മ ചൂർണം, ഷഡംഗം കഷായ ചൂർണം, ദ്രാക്ഷാദി കഷായ ചൂർണം,വില്ല്വാദി ഗുളിക, സുദർശനം ഗുളിക എന്നിവ ഉൾപ്പെട്ട പ്രതിരോധ മരുന്നാണ് കലക്ടറുടെ നിർദേശ പ്രകാരം നൽകുന്നത്‌.  ഹർഷം പദ്ധതി പ്രയോജനപ്പെടുത്തി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് കൗൺസലിങ് നൽകും. ആയുർവേദ ടാസ്ക്ക് ഫോഴ്സ് സംശയ ദുരീകരണത്തിനായി പ്രവർത്തിക്കും. ജില്ലാ പഞ്ചായത്ത് നൽകിയ 10 ലക്ഷം ഇതിനായി വിനിയോഗിക്കും.
പ്രധാന വാർത്തകൾ
 Top