25 May Monday

കൊട്ടാരക്കരയിൽ 12 റോഡ്‌, 4.27 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൊട്ടാരക്കര
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടാരക്കര മണ്ഡലത്തിൽ 12 റോഡുകൾക്കായി അനുവദിച്ചത്‌ 4.27 കോടി.    കരീപ്ര-–-പ്ലാക്കോട് റോഡ് (70 ലക്ഷം), പിണറ്റിൻമൂട് –-ഇടയ്ക്കിടം റോഡ് (35 ലക്ഷം), എഴുകോൺ കോഴിക്കോടൻ മുക്ക്–- -മുളവന റോഡും ചാമുണ്ഡീമൂല പാലം (70 ലക്ഷം),  വെളിയം പഞ്ചായത്തിൽ വാപ്പാല-വാളിയോട് റോഡ് (20 ലക്ഷം), കുളക്കട തച്ചൻമുക്ക്-–-കച്ചേരിമുക്ക്-–-മലപ്പാറ റോഡ് (25 ലക്ഷം), വാഴപ്പള്ളി-–-തെങ്ങാംപുഴ ഏലാ റോഡ് (2.85 ലക്ഷം). മൈലം മൂഴിക്കോട്-–-ചാവര് കാവ്–- -മഠത്തികാല റോഡ് ടാറിങ്ങും സംരക്ഷണഭിത്തി നിർമാണവും (30 ലക്ഷം), സ്‌നേഹതീരം–--വെഞ്ഞറയ്‌ക്കൽ റോഡ് (12.64) ലക്ഷം. നെടുവത്തൂർ പഞ്ചായത്തിൽ നെടുവത്തൂർ ഫാക്ടറി ജങ്‌ഷൻ–--വില്ലേജ് ഓഫീസ് റോഡ് (20 ലക്ഷം), അവണൂർ- –-വടവൂർക്കാല ക്ഷേത്രം റോഡ് (27 ലക്ഷം). ഉമ്മന്നൂർ ഉഷസ് ഓഡിറ്റോറിയം–--പെരുമ്പ ഭാഗം റോഡ്(65 ലക്ഷം), അമ്പലക്കര-–-കുരിശ്ശടി ഭാഗം റോഡ് (50 ലക്ഷം) എന്നി റോഡുകൾക്കാണ്‌ അനുമതി.  അതത് തദ്ദേശ ഭരണ എൻജിനിയറിങ്‌ വിഭാഗങ്ങൾക്ക്‌ ടെൻഡർ നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയതായി അയിഷാപോറ്റി എംഎൽഎ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top