30 May Saturday

പൂട്ടുപൊളിച്ച്‌ മോഷണം: പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൊട്ടാരക്കര
രാത്രിയിൽ കടകളുടെ പൂട്ടുപൊളിച്ച് വിൽപ്പന സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ. മാങ്കോട് മണലക്കാട് തടത്തിൽ വീട്ടിൽ മോഹനൻ (ഉണ്ണി -58)നെയാണ്‌ കൊട്ടാരക്കര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 
വാളകം കത്തനാക്കൽ സ്വദേശികളായ സത്യൻ, ബാലു എന്നിവരുടെ കടകളിലാണ് പ്രതി പൂട്ടുപൊളിച്ച്‌ മോഷണം നടത്തിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മുമ്പ്‌ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. 
വാളകം പൊലീസ് എയ്ഡ് പോസ്റ്റിൽ രാത്രി പട്രോളിങ്‌ നടത്തിയ എസ്ഐ സജീവന്റെ നേതൃത്വത്തിലുള്ള സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ചോദ്യംചെയ്‌തപ്പോഴാണ്‌ കൈവശമുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിച്ചതാണെന്ന് മനസിലായത്‌. 
തുടർന്ന് കൊട്ടാരക്കര എസ്ഐമാരായ രാജീവ്, സാബുജി മാസ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ്  
ചെയ്യുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top