22 April Monday

ചാത്തന്നൂരിന്റെ മനം കവർന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

 ചാത്തന്നൂർ

മീനമാസത്തിലെ കത്തുന്നചൂടിനെ വകവയ്ക്കാതെ നൂറ‌ുകണക്കിന‌് വോട്ടര്‍മാരാണ‌് എൽഡിഎഫ‌് സ്ഥാനാർഥി കെ എൻ ബാലഗോപാലിനായി ചാത്തന്നൂര‌ിൽ കാത്തുനിന്നത‌്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൂതക്കുളത്ത് തുടങ്ങിയ പര്യടത്തിൽ അദ്ദേഹം ജനസഞ്ചയങ്ങളുടെ ഹൃദയാഭിവാദ്യം ഏറ്റ‌ുവാങ്ങി. പൂതക്കുളം ജങ്ഷനിലും വ്യാപാരസ്ഥാപനങ്ങളിലും വോട്ടഭ്യർഥന നടത്തി. 
പൂതക്കുളം ശ്രീധർമശാസ്താ ക്ഷേത്രഉത്സവത്തിലും ബാല​ഗോപാൽ നിറസാന്നിധ്യമായി. ക്ഷേത്രത്തിലെത്തിയവരോടും വോട്ടഭ്യർഥന നടത്തിയ ശേഷം  ചാത്തന്നൂരിലേക്ക‌്. 
സിപിഐ എം ചാത്തന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ആസ്ഥാനത്ത് നിന്നും  പ്രവർത്തകരോടൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർഥന നടത്തി. ടാക്സി സ്റ്റാന്റ്, ചാത്തന്നൂർ മാർക്കറ്റ് എന്നിവിടങ്ങളിൽ ജനങ്ങളെ കണ്ടശേഷം  ചുമട്ടുതൊഴിലാളികളുടെ വിശ്രമസ്ഥലമായ ആലിന്‍ചുവട്ടിൽ അൽപ്പംവിശ്രമം. അവരോട്  കുശലാന്വേഷണം നടത്തിയ ശേഷം പയ്യക്കോട്, മരുതമൺപള്ളി പൂയപ്പള്ളി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. 
കഴിഞ്ഞ ദിവസം മരിച്ച  മരുതമൺപള്ളി ലക്ഷംവീട് കോളനിയിലെ മുൻപഞ്ചായത്ത് അംഗമായ രാജന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ആദിച്ചനല്ലൂർ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ച് ചാത്തന്നൂർ മണ്ഡലത്തിലെ പര്യടനം സമാപിച്ചു.  
ജി എസ് ജയലാൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി തുളസീധരക്കുറുപ്പ്, ജില്ലാകമ്മിറ്റി അംഗം എസ് പ്രകാശ്, ഏരിയ സെക്രട്ടറി കെ സേതുമാധവൻ, ആർ ബിജു , സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി എൻ സദാനന്ദൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗം എൻ രവീന്ദ്രൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കെ കെ നിസാർ, ആർ ദിലീപ്കുമാർ, വി രഘുനാഥൻ, കെ നിമ്മി, പി കെ ഷിബു, കെ എസ് ശ്രീകുമാർ , നിർമല വർ​ഗീസ്, പി ജേക്കബ്, കെ എസ് ബിനു, ശ്രീജ ഹരീഷ്, ബി ചന്ദ്രചൂഡൻപിള്ള, ഡി സുരേഷ് കുമാർ, എം കെ ശ്രീകുമാർ, ജെ പ്രദീപ്, എം സന്തോഷ് കുമാർ, വി അശോകൻപിള്ള, വി എസ് ലീ, കെ എൻ ശ്രീദേവിയമ്മ, സുനിൽരാജ്, എം സുഭാഷ്, എം എസ് മധുകുമാർ, എസ് ജോയി, കെ ഗോപകുമാർ, എൻ അജയകുമാർ, ടി എസ് പത്മകുമാർ, വിശ്വനാഥൻപിള്ള, വൈ രാജൻ, ആർ വേണുഗോപാൽ, ബി വിജിത്ത്, സുരേഷ് ജേക്കബ്, സുദർശനൻ എന്നിവർ ബാലഗോപാലിന്  ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top