20 March Wednesday

നന്മയുടെ വരവറിയിച്ച് "ഗദ്ദിക’ആറ്റിങ്ങലിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

ഗദ്ദിക വേദിയിൽ ഒരുക്കിയ പരമ്പരാഗത കുടിൽ മാതൃകയിലുള്ള സ്റ്റാളുകളിൽ ഒന്ന്‌

ആറ്റിങ്ങൽ
പട്ടികജാതി - പട്ടികവർഗ കിർത്താഡ്സ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ  23 മുതൽ മാർച്ച് നാലുവരെ ആറ്റിങ്ങൽ മാമം മൈതാനത്ത്  സംഘടിപ്പിക്കുന്ന കലാമേളയും ഉൽപ്പന്ന പ്രദർശന വിപണനമേളയുമായ "ഗദ്ദിക"  ഫെബ്രുവരി 23ന് വൈകിട്ട‌് അഞ്ചിന്  ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്യും. 
 
നൻമയുടെ വരവിന് നാന്ദി കുറിക്കുന്ന ആചാരമായി വിശ്വസിക്കുന്ന  "ഗദ്ധിക’ യുടെ അരങ്ങുണരൽ ആറ്റിങ്ങലിന് ഉൽസവരാവുകളാകും സമ്മാനിക്കുക. ഉദ്ഘാടനചടങ്ങിൽ  പട്ടികജാതി–-പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും. എ സമ്പത്ത് എംപി, അഡ്വ. ബി സത്യൻ എംഎൽഎ, നഗരസഭ ചെയർമാൻ എം പ്രദീപ് എന്നിവർ പങ്കെടുക്കും.  24ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സാസ്കാരിക സായാഹ്നം  കവി പ്രൊഫ. വി മധുസൂദനൻനായർ ഉദ്ഘാടനം ചെയ്യും.  25ന് സാംസ്കാരിക സായാഹ്നം കവി കുരീപ്പുഴ ശ്രീകുമാറും 26ന് വിനോദ് വൈശാഖിയും 27ന് വള്ളിക്കാവ് മോഹൻ ദാസും 28ന് വൈകിട്ട‌് സി ജെ കുട്ടപ്പനും മാർച്ച് ഒന്നിന് വി എസ് ബിന്ദുവും മാർച്ച് രണ്ടിന്  ഡോ. എ വി അജയകുമാറും മാർച്ച് മൂന്നിന് ജിനേഷ് കുമാർ എരമവും ഉദ്ഘാടനം ചെയ്യും. 
എല്ലാ ദിവസവും വിവിധ നാടൻ ഗോത്ര കലാരൂപങ്ങൾ ആറ്റിങ്ങലിൽ അവതരിപ്പിക്കും. മാർച്ച് നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ബി സത്യൻ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി മുഖ്യാതിഥിയാകും. 
 
ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി എൺപതിൽപരം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഗോത്രവർഗ ഭക്ഷണങ്ങളും വൈദ്യ സ്റ്റാളുകളും  മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top