18 May Wednesday

ബ്ലോക്ക്‌ മഹിളാ കോൺഗ്രസ്‌ 
ജനറൽ സെക്രട്ടറി പാർടി വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
കുന്നിക്കോട് 
മഹിളാ കോൺഗ്രസ് തലവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ലീലാ അർജുനനും കുടുംബവും അമ്പത് പ്രവർത്തകരും പാർടിവിട്ടു. ഇവർ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കും. മേലില പഞ്ചായത്തിലെ ഇരിങ്ങൂർ വാർഡിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റിഅംഗം സബിതാബീഗം പതാക നൽകി സ്വീകരിച്ചു. കുടുംബവുമൊത്ത്‌ കോൺഗ്രസിൽ പ്രവർത്തിച്ചുവരവേ നിത്യവരുമാനം നഷ്ടപ്പെടുത്തി കഷ്ടപ്പെടുത്താനാണ് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതെന്ന് ലീലാ അർജുനൻ പറഞ്ഞു. യോഗത്തിൽ ലോക്കൽ സെക്രട്ടറി പനമ്പില തുളസി അധ്യക്ഷനായി. പി ജി സജികുമാർ, താരാ സജികുമാർ, കോശി ഉമ്മൻ, ജോസ് ജോർജ്‌, വി ആർ ജ്യോതി, റെനിമോൾ മോനച്ചൻ, അനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top