കൊട്ടാരക്കര
റൂറൽ പൊലീസിലെ അംഗബലം സിറ്റി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് വിഭജിച്ച് ഉത്തരവായി. സിറ്റിയിലെ അംഗബലത്തിന്റെ മൂന്നിലൊന്ന് റൂറൽ ഹെഡ് ക്വാർട്ടേഴ്സിലെ വിവിധ തസ്തികകളിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ മെയ് മാസത്തിൽ അനുമതി നൽകിയിരുന്നു.
വിവിധ കാരണങ്ങളാൽ റൂറൽ ജില്ലയ്ക്ക് അനുവദിച്ച അംഗബലം കൈമാറുന്നതിന് നടപടി ഉണ്ടായില്ല. വിഷയം പി അയിഷാപോറ്റി എംഎൽഎ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.
അസിസ്റ്റന്റ് കമാൻഡന്റ് –-1, റിസർവ് ഇൻസ്പെക്ടർ–--1, റിസർവ് എസ്ഐ–--1, റിസർവ് എഎസ്ഐ–--10, ഹെഡ് കോൺസ്റ്റബിൾ –-13, സിപിഒ–--143, ആർമറർ -ഹെഡ് കോൺസ്റ്റബിൾ–--1, ആർമറർ പൊലീസ് കോൺസ്റ്റബിൾ –--1, ഡ്രൈവർ പൊലീസ് കോൺസ്റ്റബിൾ –--36, ഡ്രമ്മർ ഹെഡ് കോൺസ്റ്റബിൾ –--1, ബ്യൂഗ്ളർ -ഹെഡ് കോൺസ്റ്റബിൾ –--1, ക്യാമ്പ് ഫോളോവർ –--10 എന്നീ തസ്തികകളാണ് റൂറൽ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് കൈമാറിയത്. അംഗബല വർധനയോടെ റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ മതിയായ പൊലീസ് പ്രാതിനിധ്യം ഉറപ്പുവരുത്താം.
2021- –-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റൂറൽ ജില്ലയിൽ പരിശീലന കേന്ദ്രം നിർമിക്കുന്നതിനും പ്രധാന നഗരങ്ങളിൽ സിസിടിവി നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനും കൺട്രോൾ റൂം നവീകരണത്തിനും റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ക്യാമ്പ് ഓഫീസ് നിർമിക്കുന്നതിനും തുക വകയിരുത്തി. ക്യാമ്പ് ഓഫീസ് നിർമാണത്തിന് ഒരുകോടി രൂപയാണ് അനുവദിച്ചത്. റൂറൽ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് പി അയിഷാപോറ്റി എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..