29 February Saturday
റെയിൽവേ സ്‌റ്റേഷൻ വിൽപ്പനയ്ക്ക്‌ !

കൊല്ലം സ്േറ്റഷൻ സ്വകാര്യവൽക്കരിക്കുന്നു

എം അനിൽUpdated: Wednesday Jan 22, 2020
കൊല്ലം
ചരക്ക്‌, യാത്രാടിക്കറ്റ്‌ ഇനത്തിൽ വർഷം ശരാശരി 60 കോടി രൂപ വരുമാനമുള്ള കൊല്ലം റെയിൽവേ സ്‌റ്റേഷനും സ്വകാര്യവൽക്കരിക്കും. ഇതിന്റെ പ്രാഥമിക നടപടികൾ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ തുടങ്ങി. 
സ്‌റ്റേഷന്റെ അനുബന്ധ സ്ഥലങ്ങളിൽ ഹോട്ടലും തിയറ്ററും ഷോപ്പിങ് മാളും നിർമിച്ച്‌ ലാഭംകൊയ്യാവുന്ന വിധമാണ്‌ സംരംഭകരെ റെയിൽവേ ക്ഷണിക്കുന്നത്‌.  
കണ്ണായ ഭൂമി കൈവിടും 
കൊല്ലം പട്ടണത്തിന്റെ മധ്യഭാഗത്തായി 18.5 ഏക്കർ സ്ഥലമാണ്‌ റെയിൽവേയ്‌ക്കുള്ളത്‌. ഇതിൽ സ്‌റ്റേഷൻ സ്ഥിതിചെയ്യുന്ന സ്ഥലവും പാളങ്ങൾ കടന്നുപോകുന്നിടവും ഒഴിച്ചാൽ എട്ട്‌ ഏക്കറിലധികം സ്ഥലം വെറുതെ കിടക്കുകയാണ്‌. തെക്ക്‌ എസ്‌എംപി ഭാഗത്തും വടക്ക്‌ ഉപാസന മുതൽ ചിന്നക്കട വരെയുള്ള  സ്ഥലം കാണിച്ചാണ്‌ സ്‌റ്റേഷൻ സ്വകാര്യവൽക്കരണ നടപടിക്ക്‌ അധികൃതർ നീക്കംതുടങ്ങിയത്‌.  
സംരംഭകരെ ആകർഷിക്കാൻ കോടികൾ വിലവരുന്ന നഗരത്തിലെ കണ്ണായ ഈ സ്ഥലങ്ങൾ മതിയാകും. റെയിൽവേ ഭൂമി വിൽക്കാൻ കഴിയാത്തതുമൂലം ലീസിനാണ്‌ സംരംഭകർക്ക്‌ നൽകുന്നത്‌. സ്‌റ്റേഷൻ നടത്തിപ്പിൽ കിട്ടുന്നതിനേക്കാൾ ഇരട്ടിയിലധികം വരുമാനം ഹോട്ടൽ, തിയറ്റർ, ഷോപ്പിങ് മാൾ എന്നിവയിലൂടെ  സംരംഭകർക്ക്‌ 
ലഭിക്കും. 
ലോകത്തിലെ രണ്ടാമത്തെ നീളംകൂടിയ പ്ലാറ്റ്‌ഫോമുള്ള റെയിൽവേ സ്‌റ്റേഷനാണ്‌ കൊല്ലത്തേത്‌. 1180.5 മീറ്ററാണ്‌ നീളം. രണ്ടാം ടെർമിനലും യാഥാർഥ്യമായ സ്‌റ്റേഷനിൽ ദീർഘദൂര സർവീസ്‌ ഉൾപ്പെടെ ദിവസേന നൂറോളം ട്രെയിനുകൾ വന്നുപോകുന്നുണ്ട്‌. ദിവസവരുമാനം ശരാശരി 16 ലക്ഷമാണ്‌. സ്‌റ്റേഷൻ ഗ്രേഡ്‌ ക്ലാസ്‌ മൂന്നാണ്‌. വികസനത്തിന്റെ പേരിലാണ്‌ സ്‌റ്റേഷനും സ്ഥലവും 99 വർഷത്തേക്ക്‌ കരാറിൽ സംരംഭകർക്ക്‌ നൽകുന്നത്‌. ഇതിനായി കേന്ദ്രസർക്കാർ ഡെവലപ്‌മെന്റ്‌ കോർപറേഷനും രൂപീകരിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top