26 February Wednesday

കേന്ദ്ര അവഗണനയ്‌ക്കെതിരെ ജീവനക്കാരും അധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
കൊല്ലം
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. കൊല്ലത്ത് സിവിൽ സ്റ്റേഷനു മുന്നിൽ യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുശീല ഉദ്ഘാടനംചെയ്തു. 
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ഓമനക്കുട്ടൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി സതീഷ് ചന്ദ്രൻ, കെജിഒഎ ജില്ലാ സെക്രട്ടറി എസ് ദിലീപ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി ജയകുമാർ, ബിജു എന്നിവർ സംസാരിച്ചു. പുനലൂരിൽ പി സരസ്വതിയമ്മ, കൊട്ടാരക്കരയിൽ വി പ്രേം, കുന്നത്തൂരിൽ എം എം നിസാമുദീൻ, പത്തനാപുരത്ത് ജെ രതീഷ് കുമാർ, കരുനാഗപ്പള്ളിയിൽ ബി സുജിത് എന്നിവർ  ഉദ്ഘാടനംചെയ്തു.
പ്രധാന വാർത്തകൾ
 Top