29 February Saturday

ഹൃദയാഭിവാദ്യം

സ്വന്തം ലേഖകർUpdated: Wednesday Jan 22, 2020
കൊല്ലം
റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന  മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം ആരംഭിച്ച മേഖലാ ജാഥകൾക്ക്‌ നാടിന്റെ  ഹൃദയാഭിവാദ്യം. ഇന്ത്യയെ ഇന്ത്യ അല്ലാതാക്കുന്ന നിയമത്തിനെതിരെ അണിചേരുമെന്ന്‌ അറിയിച്ച്‌ പൊരിവെയിലിലും വർധിച്ച ആവേശത്തോടെ  ജാഥയെ സ്വീകരിക്കാൻ ഓരോ കേന്ദ്രത്തിലും നൂറുകണക്കിനാളുകൾ എത്തി. സി-പിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാ-മ-ച-ന്ദ്രൻ എംഎൽഎ ക്യാപ്‌റ്റനായ കിഴക്കൻ മേഖ-ലാ ജാഥയും സിപിഐ എം ജില്ലാ സെക്ര-ട്ട-റി എ-സ് -സു-ദേ-വൻ ക്യാപ്‌റ്റനായ പ-ടി-ഞ്ഞാ-റൻ മേഖ-ലാ ജാഥയും  ചൊവ്വാഴ്‌ചയാണ്‌ പര്യടനം ആരംഭിച്ചത്‌. 
പടിഞ്ഞാറൻ മേഖല 
പടിഞ്ഞാറൻ മേഖലാ ജാഥ പാരിപ്പള്ളിയിൽ തുടങ്ങി ചാത്തന്നൂർ, കൊട്ടിയം, കണ്ണനല്ലൂർ, പെരുമ്പുഴ, കുണ്ടറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കേരളപുരത്ത്‌ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ  ക്യാപ്‌റ്റൻ എസ്‌ സുദേവൻ,  ആർ രാ-ജേ-ന്ദ്രൻ, ആർ -ലതാ-ദേവി,  സി ആർ രാ-മ-വർമ,  ടി അ-യൂ-ബ്-ഖാൻ,  വേങ്ങ-യിൽ ഷംസ്-,  മണി അല-ക്-സാ-ണ്ടർ,  വട-കോട്- മോന-ച്ചൻ,  സവാദ്- മട-വൂ-രാൻ, എ-ച്ച് -രാ-ജു,  കട-വൂർ ചന്ദ്രൻ,  വിമൽബാബു എന്നിവർ  സംസാരിച്ചു.  
പാരിപ്പള്ളി ജങ്‌ഷനിലെ സ്വീകരണയോഗത്തിൽ  വി രഘുനാഥൻ അധ്യക്ഷനായി. പാരിപ്പള്ളി ശ്രീകുമാർ സ്വാഗതം പറഞ്ഞു.  ബി  തുളസീധരക്കുറുപ്പ്, കെ സേതുമാധവൻ, എൻ സദാനന്ദൻപിള്ള, പി വി സത്യൻ, വി ഗണേശൻ, സുന്ദരേശൻ, കെ എസ് ബിനു, ആർ എം ഷിബു എന്നിവർ  നേതൃത്വം നൽകി. 
ചാത്തന്നൂരിൽ  കെ എസ് ശ്രീകുമാർ അധ്യക്ഷനായി. വി സണ്ണി സ്വാഗതം പറഞ്ഞു. എൽഡിഎഫ്‌ നേതാക്കളായ പി കെ ഗുരുദാസൻ, മുല്ലക്കര രത്നാകരൻ എംഎൽഎ,  എസ് പ്രകാശ്, കെ എസ് മോഹനൻപിള്ള എന്നിവർ നേതൃത്വം നൽകി. ഉമയനല്ലൂരിൽ എ ബാലചന്ദ്രൻ അധ്യക്ഷനായി. എസ് ഫത്തഹുദീൻ സ്വാഗതവും ബി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.  പി രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, എക്സ് ഏണസ്റ്റ്, എൻ  സന്തോഷ്, ആർ ബിജു, ജി ബാബു, ഡി ബാലചന്ദ്രൻ, കെ എ അസീസ്, എ എം ഹാഷിം എന്നിവർ നേതൃത്വം നൽകി.  
കണ്ണനല്ലൂരിൽ വിജയകുമാർ അധ്യക്ഷനായി. ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞു. ആർ രാജേന്ദ്രൻ, സി ആർ രാമവർമ എന്നിവർ സംസാരിച്ചു. എൻ സന്തോഷ്, ആർ ബിജു, ആർ പ്രസന്നൻ, എ സുകു, കെ ഉണ്ണിക്കൃഷ്ണൻ, ജോർജ്മാത്യു എന്നിവർ  നേതൃത്വം നൽകി. 
പെരുമ്പുഴയിൽ ആർ ശിവശങ്കരൻ ഉണ്ണിത്താൻ അധ്യക്ഷനായി. എസ് എൽ സജികുമാർ, സി സോമൻപിള്ള, ഡി ദിനേശ്കുമാർ, എസ് ഡി അഭിലാഷ്, ജി പ്രസന്നൻ, വി നാരായണപിള്ള, ശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു. കുണ്ടറ മുക്കടയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ആർ ഓമനക്കുട്ടൻപിള്ള അധ്യക്ഷനായി. ആർ ലതാദേവി,  എക്സ് ഏണസ്റ്റ്, ജെ ചിഞ്ചുറാണി, പെരിനാട് തുളസി, മുളവന രാജേന്ദ്രൻ, എം വിൻസെന്റ്, ആർ രാജേന്ദ്രൻ, മണി അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു. കേരളപുരത്ത് സമാപന സ്വീകരണ യോഗത്തിൽ എം ഗോപാലകൃഷ്ണൻ അധ്യക്ഷനായി.  ആർ സുരേഷ് ബാബു, ടി എം മജീദ്, ബി ബൈജു, തുളസി എന്നിവർ നേതൃത്വം നൽകി. 
കിഴക്കൻ മേഖല
കിഴക്കൻ മേഖലാ ജാഥ തഴവ കുറ്റിപ്പുറത്തുനിന്ന്‌ തുടങ്ങി  ചക്കുവള്ളി, ശാസ്‌താംകോട്ട, പുത്തൂർ, എഴുകോൺ, കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഓടനാവട്ടത്ത്‌ സമാപിച്ചു.  വിവിധ കേന്ദ്രങ്ങളിൽ  ആർ രാമചന്ദ്രൻ എംഎൽഎ,  കെ വ-ര-ദ-രാ-ജൻ,  സൂസൻകോടി,  മോഹൻദാസ്- രാജ-ധാനി,  ആർ കെ ശ-ശി-ധ-രൻപി-ള്ള,  കെ ധർമ-രാ-ജൻ,  ബൈജു പൂക്കൂട്ടി,  എ -ഷാ-ജു,  എ -എം ഷെ-രീഫ്,  സക്കീർ വവ്വാ-ക്കാവ്,  എസ് അ-ജ-യ-കു-മാർ,  സാബു- ച-ക്കു-വള്ളി എന്നിവർ സംസാരിച്ചു. 
തഴവ മണപ്പള്ളിയിൽ  കടത്തൂർ മൻസൂർ അധ്യക്ഷനായി.  അഡ്വ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. പി ബി സത്യദേവൻ, ആർ അമ്പിളിക്കുട്ടൻ, ഡി എബ്രഹാം, മധു മാവോലിൽ, ശിഹാബ് പൈനുംമൂട്  എന്നിവർ സംസാരിച്ചു.  ചക്കുവള്ളിയിൽ ആർ സുന്ദരേശൻ അധ്യക്ഷനായി.  എൻ പ്രതാപൻ സ്വാഗതം പറഞ്ഞു. പി എസ് സുപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, കെ ശിവശങ്കരൻനായർ, എം ശിവശങ്കരപ്പിള്ള, എം ഗംഗാധരക്കുറുപ്പ്, പി ബി സത്യദേവൻ, ആർ എസ് അനിൽ, പ്രൊഫ. എസ് അജയൻ, തുളസീധരൻപിള്ള, സാബു ചക്കുവള്ളി എന്നിവർ സംസാരിച്ചു. 
 ശാസ്താംകോട്ടയിൽ  കെ കെ രവികുമാർ അധ്യക്ഷനായി.  ആർ അജയകുമാർ സ്വാഗതം പറഞ്ഞു. പി കെ ഗോപൻ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പിഎസ് സുപാൽ,  എ മന്മഥൻനായർ, ആർ എസ് അനിൽ, ടി അനിൽ, ധർമരാജൻ, രാജേഷ് രാജധാനി, വി ആർ ബാബു എന്നിവർ സംസാരിച്ചു.  
കൊട്ടാരക്കര ചന്തമുക്കിൽ  എസ് ആർ രമേശ് അധ്യക്ഷനായി.  ഡി രാമകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു.  ബി രാഘവൻ,  ജോർജ് മാത്യു, അഡ്വ. വി രവീന്ദ്രൻനായർ, ജി സുന്ദരേശൻ, കെ എസ് ഇന്ദുശേഖരൻനായർ, എ മന്മഥൻനായർ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, സുദർശനൻ എന്നിവർ സംസാരിച്ചു. 
പുത്തൂരിൽ  ജി  മാധവൻനായർ അധ്യക്ഷനായി.  എ അജി സ്വാഗതം പറഞ്ഞു. എഴുകോണിൽ  അനിൽകുമാർ അധ്യക്ഷനായി.  എം പി മനേക്ഷ സ്വാഗതം പറഞ്ഞു. ഓടനാവട്ടത്ത് സമാപനയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു.  എസ് വിനയൻ അധ്യക്ഷനായി.  കെ സോമശേഖരൻ സ്വാഗതം പറഞ്ഞു. ബി രാഘവൻ, പി എ എബ്രഹാം, ജോർജ് മാത്യു, പി തങ്കപ്പൻപിള്ള, വി രവീന്ദ്രൻനായർ, മുല്ലക്കര രത്നാകരൻ, എ മന്മഥൻനായർ, കെ എസ് ഇന്ദുശേഖരൻനായർ, എ ഷാജി, ആർ മുരളീധരൻ, മധു മുട്ടറ, കെ ജഗദമ്മ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top