27 September Sunday
ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു

കേന്ദ്രനിയമം കെഎസ്‌ആർടിസിയെ തകർക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
 
കൊല്ലം
കേന്ദ്രസർക്കാർ റോഡ്‌ സേഫ്‌ടി ബിൽ എന്ന ഓമനപ്പേരിൽ കൊണ്ടുവന്ന കരിനിയമത്തിനെതിരെ കെഎസ്‌ആർടിസി ജീവനക്കാർ  പ്രതിഷേധദിനം ആചരിച്ചു. കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റി   നേതൃത്വത്തിൽ കൊല്ലം ഡിപ്പോയിൽ നടന്ന പ്രതിഷേധ സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.  
  കൊല്ലം യൂണിറ്റ്‌ പ്രസിഡന്റ്‌ വി ജയകുമാർ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി ഹണി ബാലചന്ദ്രൻ, അനിൽകുമാർ,  സി സതീഷ്‌കുമാർ  എന്നിവർ സംസാരിച്ചു. വൃക്കരോഗം ബാധിച്ച്‌ ജോലിക്കെത്താൻ കഴിയാത്ത വെഹിക്കിൾ സൂപ്പർവൈസർ സഹദേവന്‌ അസോസിയേഷന്റെ   സ്‌പർശം സാന്ത്വനം  പദ്ധതിയിൽനിന്ന്‌ അനുവദിച്ച 50,000 രൂപ  സി കെ ഹരികൃഷ്‌ണൻ കൈമാറി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top