27 September Sunday
വൈദ്യുതി അദാലത്ത്‌ നാളെ

മന്ത്രിയെക്കാത്ത്‌ 1176 പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
 
 
കൊല്ലം
മന്ത്രി എം എം മണി പങ്കെടുക്കുന്ന ജില്ലാ വൈദ്യുതി അദാലത്ത്‌ വ്യാഴാഴ്ച നടക്കും. 1176 പരാതിയാണ്‌ മന്ത്രിയുടെ പരിഗണനയ്ക്കായി ഇതുവരെ ലഭിച്ചത്‌. പോസ്റ്റ്‌, ലൈൻ എന്നിവ മാറ്റുന്നതു സംബന്ധിച്ച പരാതികളാണ്‌ ഏറെയും. മീറ്ററുമായി ബന്ധപ്പെട്ട്‌ 784, വൈദ്യുത ബില്ലുമായി ബന്ധപ്പെട്ട്‌ 109, മറ്റുള്ളവ 283 എന്നിങ്ങനെയാണ്‌ പരാതികളുടെ എണ്ണം. അദാലത്തിൽ മന്ത്രിയുടെ ശ്രദ്ധയിലേക്കായി കുറച്ച്‌ ആവശ്യങ്ങൾ  ഉപയോക്താക്കളും ജീവനക്കാരും മുന്നോട്ടുവച്ചിട്ടുണ്ട്‌.
കടപ്പാക്കട സ്പോർട്സ്‌ ക്ലബ്ബിൽ വ്യാഴാഴ്ച രാവിലെ 10ന്‌ മന്ത്രി എം എം മണി അദാലത്ത്‌ ഉദ്ഘാടനംചെയ്യും. എം മുകേഷ്- എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ ജെ മേഴ്-സിക്കുട്ടിഅമ്മ, കെ രാജു തുടങ്ങിയവർ മുഖ്യാതിഥികളാകും. പരാതികൾ പരിഹരിക്കാൻ ആറ്‌ വൈദ്യുതി ഡിവിഷനും പ്രത്യേക കൗണ്ടറുകൾ, ചീഫ്‌ എൻജിനിയർ നയിക്കുന്ന അഞ്ച്‌ കൗണ്ടർ എന്നിവയുണ്ടാകും. ഇവിടെ പരിഹരിക്കാത്ത പരാതികളാണ്‌ മന്ത്രി,  ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള, ഡയറക്ടർ പി കുമാരൻ എന്നിവരടങ്ങിയ കൗണ്ടറിനു മുമ്പിലെത്തുക.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top