30 November Monday
രോഗമുക്തി 746, കോവിഡ് 569

വിട്ടുവീഴ്‌ചയരുത്‌ തെല്ലുപോലും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കൊല്ലം
മഹാമാരിയെ തുരത്താൻ നിതാന്ത ജാഗ്രത തുടരണമെന്ന്‌ ഓർമപ്പെടുത്തി ജില്ലയിലെ ചൊവ്വാഴ്‌ചത്തെ കോവിഡ്‌ കണക്കുകൾ. കൂടുതൽ പേർ രോഗമുക്തരാകുന്നുണ്ടെങ്കിലും കരുതൽ കൈമോശം വരരുത്‌. സാമൂഹിക അകലം പാലിച്ചും പ്രതിരോധപ്രവർത്തനങ്ങളോട്‌ സഹകരിച്ചും പോരാട്ടം തുടരണം. 
ചൊവ്വാഴ്‌ച 569 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്‌. 746 പേർ  രോഗമുക്തി നേടി.  ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 556 പേർക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചുപേർക്കും ആറ്  ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം നഗരസഭാ പരിധിയിൽ 129 പേർക്കാണ് രോഗബാധ. പോർട്ട് സ്‌നേഹതീരം നഗർ–-17, കാവനാട –--13, ആശ്രാമം, മങ്ങാട് പ്രദേശങ്ങളിൽ ഏഴുവീതവും കച്ചേരി, തിരുമുല്ലവാരം, തെക്കേവിള ഭാഗങ്ങളിൽ ആറുവീതവും കരിക്കോട്, മുണ്ടയ്ക്കൽ എന്നിവിടങ്ങളിൽ അഞ്ചുവീതവും ജോനകപ്പുറം–- -4, കിളികൊല്ലൂർ, രാമൻകുളങ്ങര, വാടി പ്രദേശങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതർ.
മുനിസിപ്പാലിറ്റികളിൽ പുനലൂർ–--23, കൊട്ടാരക്കര–--18, കരുനാഗപ്പള്ളി–--16, പരവൂർ– -3 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
 പഞ്ചായത്ത് പരിധിയിൽ തേവലക്കര-–- 75, പത്തനാപുരം–--18, കടയ്ക്കൽ–--16, നീണ്ടകര–--15, നിലമേൽ, മയ്യനാട് എന്നിവിടങ്ങളിൽ 14 വീതവും അഞ്ചൽ, ചിതറ പ്രദേശങ്ങളിൽ 12 വീതവും കൊറ്റങ്കര, ചവറ, വിളക്കുടി എന്നിവിടങ്ങളിൽ 10 വീതവും പെരിനാട്-–-9, പനയം-–-8, അലയമൺ, ശാസ്താംകോട്ട പ്രദേശങ്ങളിൽ ഏഴുവീതവും കരീപ്ര, കുമ്മിൾ, തൃക്കോവിൽവട്ടം, നെടുവത്തൂർ, പിറവന്തൂർ, പേരയം ഭാഗങ്ങളിൽ ആറുവീതവും ആദിച്ചനല്ലൂർ, കുണ്ടറ, തെന്മല, വെളിനല്ലൂർ, വെളിയം എന്നിവിടങ്ങളിൽ അഞ്ചുവീതവും ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ, കിഴക്കേ കല്ലട, ഉമ്മന്നൂർ, മൺറോതുരുത്ത് പ്രദേശങ്ങളിൽ നാലുവീതവും ഏരൂർ, ഓച്ചിറ, കരവാളൂർ, കുന്നത്തൂർ, ചിറക്കര, തലവൂർ, തൃക്കരുവ, നെടുമ്പന, പന്മന, പൂതക്കുളം ഭാഗങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top