30 November Monday

ഇ എം എസ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

പത്തനാപുരം ഇ എം എസ്‌ ആശുപത്രിയിൽ എൻഐസിയുവിന്റെ ഉദ്‌ഘാടനം കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു

പത്തനാപുരം
ഇ എം എസ് സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി ചികിത്സാവിഭാഗം തുടങ്ങി.  മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്‌തു.  കേരളത്തിലെ മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ മോശപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും ഇതിന് ഉദാഹരണമാണ് എറണാകുളത്തെ സംഭവമെന്നും മന്ത്രി പറഞ്ഞു. 
മുൻ എംപി കെ എൻ ബാലഗോപാൽ നിലവിളക്ക് കത്തിച്ച്‌ ചടങ്ങ്‌ ഉദ്ഘാടനംചെയ്തു. ഭരണസമിതി പ്രസിഡന്റ്‌ ബി ദസ്തഗീർസാഹിബ് അധ്യക്ഷനായി. സെക്രട്ടറി എൻ ജഗദീശൻ സ്വാഗതം പറഞ്ഞു. അൾട്രാ സൗണ്ട് സ്കാനിങ്‌ സെന്റർ കെ ബി ഗണേശ്‌കുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എൻഐസിയു ഉദ്‌ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഓഹരി നിക്ഷേപം സ്വീകരിക്കൽ കോ –-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് ചെയർമാൻ കെ രാജഗോപാലും ഇ എം എസ് പ്രത്രിമ അനാഛാദനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവനും ഒപി ബ്ലോക്ക് ഉദ്ഘാടനം പി രാജേന്ദ്രനും നിർവഹിച്ചു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി സജീവ്, പഞ്ചായത്ത് പ്രസിഡന്റ്‌ എച്ച് നജീബ് മുഹമ്മദ്, പഞ്ചായത്ത്അംഗം ഷൗബീല ഷാജഹാൻ, എൻ എസ് ആശുപത്രി സെക്രട്ടറി പി ഷിബു, ആശുപത്രി മെഡിക്കൽ സൂപ്രണ്ട്  റിസ് വി മുഹമ്മദ്, സി ആർ നെജിബ് എന്നിവർ സംസാരിച്ചു.  ഡയറക്ടർ എം മീരാപ്പിള്ള നന്ദി
പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top