30 November Monday

ഹോം കെയർ പാക്കേജുമായി എൻ എസ് ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കൊല്ലം
കടുത്ത രോഗലക്ഷണങ്ങൾ പ്രകടമാകാത്ത രോഗികൾക്ക്- ഗൃഹചികിത്സ ചെയ്യാവുന്ന പത്തു‌ -ദിവസത്തെ കോവിഡ്-‐19 ഹോംകെയർ പാക്കേജുമായി എൻ എസ്- സഹകരണ ആശുപത്രി. ദിവസവും ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ, ദിവസവും രണ്ടു‌ തവണ ഓൺലൈൻ നേഴ്സിങ്‌- സപ്പോർട്ട്-, ഓൺലൈൻ ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, സൈക്കോളജി കൺസൾട്ടേഷൻ, ഫിസിയോതെറാപ്പി കൺസൾട്ടേഷൻ (ബ്രീത്തിങ്‌- എക്-സർസൈസ്-), കൂടാതെ മെഡിസിൻ കിറ്റ്, പൾസ്-ഓക്-സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്-പൈറോമീറ്റർ എന്നീ മെഡിക്കൽ ഉപകരണങ്ങൾ, ഒരു ലിറ്റർ സാനിറ്റൈസർ, 100 ഗ്ലൗസ്-, 50 മാസ്-ക്- എന്നിവ ഉൾപ്പെട്ടതാണ് പാക്കേജ്-.
ഓൺലൈൻ കൺസൾട്ടേഷനും മരുന്നുകളും ഉൾപ്പെടുന്ന 1500 രൂപയുടെ കൺസൾട്ടേഷൻ പാക്കേജ്-, എക്വിപ്-മെന്റുകളും കൺസ്യൂമബിൾസും ഉൾപ്പെടുന്ന 3950 രൂപയുടെ ഹോംകെയർകിറ്റ്, ഓൺലൈൻ കൺസൾട്ടേഷനും മരുന്നും എക്വിപ്-മെന്റുകളും കൺസ്യൂമബിൾസും ഉൾപ്പെടുന്ന 4950 രൂപയുടെ പാക്കേജ്- എന്നിവയാണുള്ളത്-.
ജില്ലയിൽ ആദ്യമായാണ് കോവിഡ്- ഹോംകെയർ പാക്കേജ്- നടപ്പാക്കുന്നത്-. ആശുപത്രി അങ്കണത്തിൽ കോവിഡ്- പ്രോട്ടോകോൾ പാലിച്ച്‌ -നടന്ന ചടങ്ങിൽ ചീഫ്- കാർഡിയോളജിസ്റ്റ്- റെയ്ച്ചൽ ഡാനിയലിന് ഹോംകെയർ കിറ്റ് നൽകി പ്രസിഡന്റ്‌ -പി രാജേന്ദ്രൻ ഉ-ദ്‌ഘാടനംചെയ്-തു.  സെക്രട്ടറി പി ഷിബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്‌ ഡി ശ്രീകുമാർ, ആശുപത്രി അഡ്-മിനിസ്-ട്രേറ്റീവ്- ഓഫീസർ എം എസ്-  മനോജ്-, നേഴ്-സിങ്‌- സൂപ്രണ്ട്‌ ഇ എസ് ബിന്ദു, പർച്ചേയ്-സ് -മാനേജർ ജി എസ്  ശ്രീജ, പബ്ലിക്- റിലേഷൻസ്- ഓഫീസർമാരായ ജയ്-ഗണേഷ്-, ഇർഷാദ്- ഷാഹുൽ, പതോളജിസ്റ്റ്-  അതുല്യരാജ്-, സ്റ്റോർ സൂപ്രണ്ട്‌ എസ്‌  രഘുനാഥൻ, ഇൻഫക്‌ഷൻ കൺട്രോൾ നേഴ്-സ്- എസ്- സുനിത എന്നിവർ പങ്കെടു‌ത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top