30 November Monday
ടെന്‍ഡർ നടപടി പൂർത്തീകരിച്ചു

മുഖംമിനുക്കും മൂന്നാംകുറ്റിയിലെ മത്സ്യമാർക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

മൂന്നാംകുറ്റി മത്സ്യമാർക്കറ്റിന്റെ രൂപരേഖ

കൊല്ലം 
മൂന്നാംകുറ്റി മത്സ്യമാർക്കറ്റ് നവീകരണത്തിന്റെ ടെന്‍ഡർ നടപടികൾ പൂർത്തീകരിച്ചതായി  മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു. മത്സ്യമാർക്കറ്റ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി അനുവദിച്ച 140.40 ലക്ഷം രൂപ ചെലവിലാണ്‌ നിർമാണം. നിലവിലുള്ള മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് 440 ച. മീ. വിസ്തൃതിയിൽ മനോഹരമായ മാർക്കറ്റ് സമുച്ചയം പണിയുക. ആധുനിക രീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ റീടെയിൽ ഷോപ്പുകൾ, ഫിഷ് ഔട്ട്‌ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം എന്നിവ ലഭ്യമാക്കും. ഓൺലൈൻ സംവിധാനത്തോടുകൂടി മത്സ്യവിപണനത്തിനാവശ്യമായ പ്രിപ്പറേഷൻ റൂമും സജ്ജീകരിക്കും. ഓരോ സ്റ്റാളിനും ആവശ്യമായ സ്റ്റീൽ സിങ്കുകൾ, ട്രെയിനേജ് സംവിധാനം, മാൻഹോളുകൾ എന്നിവയുണ്ടാകും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യംവാങ്ങാൻ കഴിയുന്ന രീതിയിൽ രണ്ട് ബ്ലോക്കുകളായാണ് മാർക്കറ്റ് രൂപകൽപ്പന. തറയിൽ ആന്റിസ്കിഡ് ഇൻഡസ്ട്രിയൽ ടൈലുകളാണ് പാകുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടി ടോയ്‌ലറ്റുകൾ, ഇന്റർലോക്കിങ്‌ പാകിയ പാർക്കിങ്‌, ഫ്രീസർ, മതിയായ ഡ്രെയിനേജ് സംവിധാനങ്ങൾ, മലിനജല സംസ്കരണ പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ വികസന കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കും. തങ്കശ്ശേരി (114.77 ലക്ഷം) കടപ്പാക്കട (150.09 ലക്ഷം) മാർക്കറ്റുകളുടെയും ടെന്‍ഡര്‍ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top