30 November Monday

റെയിൽവേ വിവേചനത്തിനെതിരെ റെഡ്‌മാർക്കുമായി മയ്യനാട്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കൊട്ടിയം
- മയ്യനാട് റെയിൽവേ സ്റ്റേഷൻ തരം താഴ്‌ത്തിയതിലും വേണാട് എക്സ്പ്രസിന്റെ  സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് മയ്യനാട്ട് റെയിൽവേയ്ക്ക് റെഡ് മാർക്ക് നൽകി പ്രതിഷേധിച്ചു. പരവൂർ മാമൂട്ടിൽക്കടവ് മുതൽ കൊല്ലം റെയിൽവേ സ്റ്റേഷൻ വരെ റെയിൽപാതയ്ക്ക് ഇരുവശത്തും താമസിക്കുന്ന ജനങ്ങളും യാത്രക്കാരുമാണ് വേണാട് എക്സ്പ്രസ് കടന്നുപോയപ്പോൾ മുകളിലേക്ക് ചുവപ്പ് പ്രകാശം തെളിച്ചും ചുവപ്പ് അടയാളമുയർത്തിയും പ്രതിഷേധിച്ചത്. 
 മയ്യനാട്‌ പഞ്ചായത്ത് പ്രസിഡന്റ്‌  എൽ ലക്ഷ്മണൻ, കെപിസിസി സെക്രട്ടറി കെ ബേബിസൺ, ആർ എസ്‌ അബിൻ, കെ എ അസീസ്, സച്ചിൻദാസ്,  കെ നജിമുദീൻ എന്നിവർ നേതൃത്വം നൽകി. കൂട്ടിക്കടയിൽ  കെ എസ്‌ ചന്ദ്രബാബു,  ഉദയകുമാർ, ടി സുരേഷ് ബാബു, അജി എന്നിവരും അമ്മാച്ചൻ മുക്കിൽ ഷാജിയും നേതൃത്വം നൽകി. കൊല്ലം റെയിൽവേ സ്റ്റേഷൻ കവാടത്തിൽ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ  നേതൃത്വത്തിൽ ഐക്യദാർഢ്യ റെഡ് മാർക്ക് ക്യാമ്പയിൻ നടന്നു. സെക്രട്ടറി ജെ ലിയോൺസ് നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top