30 November Monday
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി

ഇരവിപുരം മണ്ഡലത്തിന്‌ 1.5 കോടി രൂപ കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കൊല്ലം
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരവിപുരം മണ്ഡലത്തിൽ ഒന്നരക്കോടി രൂപ കൂടി അനുവദിച്ചതായി എം നൗഷാദ് എംഎൽഎ അറിയിച്ചു. തന്റെ അഭ്യർഥന പരിഗണിച്ചാണ് ഇത്. നേരത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിൽ 14 റോഡുകളുടെ നവീകരണത്തിനായി 5.84 കോടി രൂപ അനുവദിച്ചിരുന്നു. 
മയ്യനാട് പഞ്ചായത്തിലെ അമ്മാച്ചൻമുക്ക് –- -പുളിയത്തുമുക്ക് റോഡ് നവീകരണത്തിന് 90 ലക്ഷം രൂപയും ചേരൂർ മുക്ക്- –- വറത്തൂർ മുക്ക്, ആലുംവിള മുക്ക് -പള്ളി എന്നീ റോഡുകൾക്ക്  15  ലക്ഷം രൂപ വീതവും കൊല്ലം കോർപറേഷനിലെ ഇരവിപുരം സോണിൽ കാരിക്കുഴി ഏല-ാ വലിയവിള കലുങ്ക് നിർമ്മാണത്തിന് 30 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top