02 December Wednesday

ബൈക്ക് മോഷണം പോയി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
ശാസ്താംകോട്ട 
വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. ലോഡിങ് തൊഴിലാളിയായ മനക്കര ശ്രീജ ഭവനിൽ മോഹനന്റെ ഹീറോ ഡീലക്സ് ബൈക്കാണ് മോഷ്ടിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ജോലി കഴിഞ്ഞെത്തിയ മോഹനൻ റോഡിനോടു ചേർന്നുള്ള ചായ്‌പിലാണ്‌ ബൈക്ക്‌ നിർത്തിയിട്ടിരുന്നത്‌. രാവിലെ നോക്കിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്. ശാസ്താംകോട്ട പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top