30 November Monday
ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ ഉദ്ഘാടനംചെയ്‌തു

കയർ മേഖലയിൽ വിപ്ലവകരമായ മാറ്റം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കരുനാഗപ്പള്ളി
കയർ മേഖലയുടെ സംരക്ഷണത്തിനായി വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. 
ആദിനാട് നോർത്ത് കയർവ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീന്റെ പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കയർ വകുപ്പ് സെക്രട്ടറി എൻ പത്മകുമാർ, കയർ വികസന ഡയറക്ടർ പ്രദീപ്കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാധാമണി  മെഷീനുകളുടെ സ്വിച്ച്ഓൺ നിർവഹിച്ചു. 
കയർ പ്രൊജക്ട് ഓഫീസർ ബെനഡിക് നിക്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. കയർഫെഡ് പ്രസിഡന്റ്‌ എൻ സായികുമാർ, ഗേളീ ഷൺമുഖൻ, നിജിമേരി, സംഘം പ്രസിഡന്റ്‌ കെ ഗിരീഷ് കുമാർ, സെക്രട്ടറി ആർ സുഷമകുമാരി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top