30 November Monday

കോവിഡ് പ്രതിരോധത്തിന്‌ യുവജന കമീഷനും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
നെടുവത്തൂർ
കോവിഡ് വ്യാപനം തീവ്രമായ പുത്തൂർ ആലയ്ക്കൽ മേഖലയിൽ യുവജന കമീഷന്റെ നേതൃത്വത്തിൽ കശുവണ്ടി ഫാക്ടറികൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവ അണുവിമുക്തമാക്കി. ഒമ്പതോളം വീടുകളിൽ കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് അണുനശീകരണം നടത്തിയത്. നിരവധി വീടുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളുമുള്ള പ്രദേശമാണിത്. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, ജില്ലാ ഗ്രീൻ യൂത്ത് കോ–-ഓർഡിനേറ്റർ പി അനന്ദു എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top