20 November Wednesday
കർഷകസംഘം ഏരിയ സമ്മേളനങ്ങൾ

വന്യമൃഗശല്യം: കർഷകർക്ക്‌ നഷ്ടപരിഹാരം നൽകണം

സ്വന്തം ലേഖകർUpdated: Monday Oct 21, 2019
കടയ്ക്കൽ/അഞ്ചൽ
കാട്ടുമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ  സർക്കാർ  നടപടിയെടുക്കണമെന്ന്‌ കർഷകസംഘം കടയ്ക്കൽ, അഞ്ചൽ ഏരിയ സമ്മേളനങ്ങൾ  ആവശ്യപ്പെട്ടു. നേരത്തെ വനാതിർത്തിയിൽ മാത്രമായിരുന്നു മൃഗശല്യം എങ്കിൽ ഇപ്പോൾ ഗ്രാമീണമേഖലയിലേക്ക് കൂടി വ്യാപിച്ചു.  കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകാൻ അധികാരികൾ നടപടിയെടുക്കണം‐  സമ്മേളനങ്ങൾ ആവശ്യപ്പെട്ടു. 
കടയ്‌ക്കൽ 
കടയ്ക്കൽ ടൗൺ ഹാളിൽ (സി ആർ മധു നഗർ) ചേർന്ന  കടയ്‌ക്കൽ ഏരിയാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ്‌അംഗം ബിജു കെ മാത്യു ഉദ്ഘാടനംചെയ്തു. 
ഏരിയ പ്രസിഡന്റ് വി സുബ്ബലാൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ആർ ശ്രീകുമാർ സ്വാഗതം പറഞ്ഞു.  സലിം മടത്തറ രക്തസാക്ഷി പ്രമേയവും ബി മുരളീധരൻപിള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ബി ശിവദാസൻപിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിഅംഗം കെ എൻ ശാന്തിനി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.  
ജില്ലാ സെക്രട്ടറി എൻ എസ് പ്രസന്നകുമാർ, സിപിഐ എം ജില്ലാ കമ്മിറ്റിഅംഗങ്ങളായ എസ് വിക്രമൻ, കരകുളം ബാബു, ഏരിയ സെക്രട്ടറി എം നസീർ എന്നിവർ  സംസാരിച്ചു. 
പ്രസിഡന്റായി വി സുബ്ബലാലിനെയും  സെക്രട്ടറിയായി പ്രൊഫ. ബി ശിവദാസൻപിള്ളയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എ വിശ്വംഭരൻ, ലളിതമ്മ (വൈസ്‌ പ്രസിഡന്റുമാർ),  ബി മുരളീധരൻപിള്ള, സലിം മടത്തറ (ജോയിന്റ്‌ സെക്രട്ടറിമാർ), ആർ ശ്രീകുമാർ (ട്രഷറർ). 
അഞ്ചൽ
നെടിയറ ഇ കെ നായനാർ ലൈബ്രറി ഹാളിലെ സി ആർ മധു നഗറിൽ ചേർന്ന അഞ്ചൽ ഏരിയാ  സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  ജോർജ്‌ മാത്യൂ ഉദ്ഘാടനംചെയ്തു.  
എം ഭാസി  അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജെ പത്മൻ പ്രവർത്തനറിപ്പോർട്ടും  ജില്ലാ പ്രസിഡന്റ് സി ബാൾഡുവിൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം  ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, കർഷകസംഘം സംസ്ഥാന കമ്മറ്റിഅംഗം  വി എസ് സതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജുസുരേഷ് എന്നിവർ സംസാരിച്ചു. മുതിർന്നകർഷകരും  കർഷകസംഘം മുൻ ഭാരവാഹികളുമായ ദേവദാസൻ, സുകുമാരൻ, കൃഷ്ണൻ എന്നിവരെ സി ബാൾഡുവിൻ ആദരിച്ചു. വി എസ് ഷിജു സ്വാഗതംപറഞ്ഞു.   
 ഭാരവാഹികൾ: അഡ്വ. വി രവീന്ദ്രനാഥ് (പ്രസിഡന്റ്), എം ഭാസി, കെ ജെ അലോഷ്യസ് (വൈസ്‌ പ്രസിഡന്റ്‌),  ജെ പത്മൻ (സെക്രട്ടറി), ഹസീന മനാഫ്, എം അജയൻ (ജോയിന്റ് സെക്രട്ടറി), അഡ്വ. ജെ സുരേന്ദ്രൻനായർ (ട്രഷറർ).
പ്രധാന വാർത്തകൾ
 Top