29 November Tuesday

ബിഎംഎസ്‌ നേതാക്കൾക്ക്‌ 
ആർഎസ്എസുകാരുടെ മർദനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

പത്തനാപുരം

പട്ടാഴി വടക്കേക്കരയിൽ ബിഎംഎസ്‌ നേതാക്കളെ ആർഎസ്‌എസുകാർ മർദിച്ചു. ബിഎംഎസ് മേഖലാ പ്രസിഡന്റ്‌ സതീശൻ, സെക്രട്ടറി മുരുകൻ എന്നിവരെയാണ്‌ സിംഗപ്പൂർ ജങ്‌ഷനിൽ മർദിച്ചത്‌. പരിക്കേറ്റ ഇരുവരും പുനലൂർ ഗവ. താലൂക്കാശുപത്രിയിൽ ചികിത്സതേടി. 
കഴിഞ്ഞ 17നു നടന്ന ബിഎംഎസ്‌ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാത്ത തൊഴിലാളികളെ പണിക്കിറക്കരുത്‌ എന്ന്‌ തീരുമാനിച്ചിരുന്നു. ഇത്‌ ആർഎസ്എസ്‌ പ്രവർത്തകർ ചോദ്യംചെയ്തതാണ്‌ മർദനത്തിൽ കലാശിച്ചത്. ആർഎസ്എസ് പത്തനാപുരം ഖണ്ഡ് കാര്യവാഹ് സി വി രാജേഷ്, രാഗേഷ്, അഭിലാഷ്, കണ്ണൻ എന്നിവരടക്കം ഇരുപതോളം പേരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന്‌ ഇരുവരും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് ബിജെപിയിൽനിന്നു പുറത്താക്കിയ പ്രവർത്തകനെ ബിഎംഎസിൽ എടുത്തതിൽ കുറച്ചുനാളായി - ആർഎസ്എസും ബിഎംഎസും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 
മാസങ്ങൾക്കുമുമ്പ് കർഷകമോർച്ച ജില്ലാ സെക്രട്ടറി ഹരീഷിനുനേരെയും ആർഎസ്‌എസുകാർ മുളകുപൊടി ആക്രമണം നടത്തിയിരുന്നു. തുടർന്ന്‌ ചെളിക്കുഴിയിൽ ബിഎംഎസ് കുടുംബസംഗമത്തിലും ആർഎസ്എസ് അതിക്രമം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top