21 October Monday

കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾ വഞ്ചനക്കേസിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
തളിപ്പറമ്പ്‌
ചെറുപുഴയിലെ കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേൽ മരിച്ച സംഭവത്തിൽ ആരോപണം നേരിടുന്ന കോൺഗ്രസ്‌,- ലീഗ്‌ നേതാക്കൾ വഞ്ചനക്കേസിൽ അറസ്‌റ്റിൽ. ചെറുപുഴ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ ചെയർമാനും  കെപിസിസി മുൻ നിർവാഹക സമിതി അംഗവുമായ  കെ കുഞ്ഞികൃഷ്‌ണൻ നായർ (89), സെക്രട്ടറി കോഴിച്ചാൽ സ്വദേശി റോഷി ജോസ് (48), ട്രഷറർ മുസ്ലിംലീഗ് നേതാവ് പുളിങ്ങോം സ്വദേശി പി വി അബ്ദുൾസലീം (40),  ഡയറക്ടർമാരായ സി ഡി സ്കറിയ (73), ജെ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്‌റ്റിലായത്‌. 
ട്രസ്‌റ്റ്‌ വൈസ്‌ ചെയർമാനും ഈസ്‌റ്റ്‌ എളേരി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ജയിംസ്‌ പന്തമാക്കലിന്റെ പരാതിയിൽ തളിപ്പറമ്പ് ഡിവൈഎസ്‌പി  ടി കെ രത്നകുമാറാണ്‌ അറസ്റ്റ്ചെയ്‌തത്‌. ഇവരെ പയ്യന്നൂർ കോടതി റിമാൻഡ്‌ചെയ്‌തു. 
കെ കരുണാകരന്റെ പേരിൽ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ ലക്ഷക്കണക്കിന്‌ രൂപ സമാഹരിച്ചശേഷം ചെറുപുഴ ഡവലപ്പേഴ്‌സ്‌ എന്ന സ്വകാര്യ സംരംഭമുണ്ടാക്കി താനടക്കമുള്ള ട്രസ്‌റ്റ്‌ അംഗങ്ങളെയും പൊതുജനങ്ങളെയും വഞ്ചിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ആഗസ്‌ത്‌ 27ന്‌ ജയിംസ്‌ പന്തമാക്കൽ പയ്യന്നൂർ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ പരാതി നൽകിയത്‌. കോടതി നിർദേശപ്രകാരം സെപ്‌തംബർ മൂന്നിന്‌ ചെറുപുഴ പൊലീസ്‌ കേസെടുത്തു. പിറ്റേന്നാണ്‌ ആശുപത്രി കെട്ടിടം പണിതതിന്റെ ഭീമമായ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന്‌ ജോസഫ്‌ മുതുപാറക്കുന്നേൽ ജീവനൊടുക്കിയത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top