30 May Saturday
കിടുവാക്കാൻ കിഫ്‌ബി

കിടുവാക്കാൻ കിഫ്‌ബി

സ്വന്തം ലേഖകന്‍Updated: Wednesday Aug 21, 2019

മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ രൂപരേഖ

 വരുന്നൂ... ഇന്‍ഡോര്‍ സ്‌റ്റേഡിയം 

കൊല്ലം

കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം സമുച്ചയത്തോടുചേർന്ന് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിനു സർക്കാർ 42.23  കോടി രൂപ അനുവദിച്ചു.  ഒളിമ്പ്യൻ സുരേഷ്ബാബുവിന്റെ സ്മാരകമായിട്ടാണ് സ്റ്റേഡിയം നിർമാണം. കൂടാതെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അന്തർദേശീയ നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും നിലവിലുള്ള സ്വിമ്മിങ്ങ് പൂൾ നവീകരണവും നടക്കും. ചൊവ്വാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം പദ്ധതി അംഗീകരിച്ചു. എം നൗഷാദ് എംഎൽഎയുടെ അപേക്ഷ പരിഗണിച്ച്‌ 2016ലെ ബജറ്റിൽ  മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതിയാണിത്. 

സ്റ്റേഡിയത്തിനു സമീപം അയ്യൻകാളി പ്രതിമയ്ക്കു പുറകിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലിനു നൽകിയിട്ടുള്ള ഒരു ഏക്കർ 43സെന്റ് സ്ഥലത്താണ് സ്റ്റേഡിയം. ഡ്രെസിങ് റൂമുകൾ, വിശ്രമമുറികൾ, ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ, വിഐപി മുറികൾ, പ്രസ് ഗാലറി എന്നിവ ഇൻഡോർ സ്റ്റേഡിയത്തില്‍ ഉണ്ടാകും. കിറ്റ്‌കോയാണ് നിർവഹണ ഏജൻസി.

1999ൽ സായിയുടെ സാമ്പത്തിക സഹായത്തോടെ ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ ജില്ലാ പഞ്ചായത്ത് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ ജില്ലാ പഞ്ചായത്തിന്റെ മുൻകൈയിൽ നടപ്പാക്കുന്ന സംയോജിത പദ്ധതിയാണ് വിഭാവനംചെയ്തത്. അന്നത്തെ കേന്ദ്ര സ്‌പോർട്‌സ് മന്ത്രിവന്ന് പദ്ധതിയ്ക്ക് തറക്കല്ലിട്ടിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി നടന്നില്ല. കൊല്ലം ജനതയുടെ ചിരകാലാഭിലാഷം ഇതുവഴി സഫലീകരിയ്ക്കുകയാണെന്ന് എം നൗഷാദ് എംഎല്‍

കുണ്ടറ താലൂക്കാശുപത്രിക്ക്‌ 35.56 കോടി

കുണ്ടറ

കുണ്ടറ താലൂക്കാശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്ക്‌ കിഫ്ബിയിൽ  35.56 കോടി അനുവദിച്ചു. 200 രോഗികളെ കിടത്തി ചികിത്സിക്കാൻ പര്യാപ്തമായ കെട്ടിടസമുച്ചയം, ലബോറട്ടറികൾ,  എക്സ്റേ, സ്കാനിങ് , 2 മോഡുലാർ ഓപ്പറേഷൻ തീയറ്റർ, സർജിക്കൽ - ഐസിയു, സെൻട്രലൈസ്ഡ്  ഗ്യാസ് സംവിധാനം, റേഡിയോളജി ഡിപ്പാർട്ട്മെന്റ്, മോർച്ചറി, നേഴ്സസ് ഡോർമെറ്ററി, ആർഎംഒ ക്വാർട്ടേഴ്‌സ് ഉൾപ്പെടെ വിപുലമായ സജീകരണങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി. 

ആദ്യപടിയായി ആദ്യഘട്ടം അഞ്ചുനിലകളുള്ള 76,159 ചതുരശ്ര അടി കെട്ടിടമാണ് നിർമിക്കുന്നത്. ഇവിടെ എട്ട് പേ വാർഡുകളിലായി 101 കിടക്കകൾ ക്രമീകരിക്കും. അനുബന്ധ സൗകര്യങ്ങളും ആദ്യഘട്ടത്തിൽ നിർമിക്കും.എയും  ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റും  പ്രസ്താവനയിൽ പറഞ്ഞു.

കാട്ടിൽക്കടവ് പാലത്തിന്‌  30.89 കോടി 

കരുനാഗപ്പള്ളി

കുലശേഖരപുരം, ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാട്ടിൽക്കടവ്‌ പാലത്തിനായി 30.89കോടി കിഫ്ബി യോഗം അനുവദിച്ചു. ഭൂമി  എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നേരത്തെ സംയുക്തപരിശോധന നടത്തിയിരുന്നു. 

ടി എസ് കനാലിനു കുറുകെ നിർമിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു വാഗ്ദാനം കൂടിയാണ് യാഥാർഥ്യമാകുന്നതെന്ന് ആർ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. പാലം നിർമാണം, വസ്തു ഏറ്റെടുക്കൽ എന്നിവയ്ക്കായാണ് 30.89 കോടി . 300 മീറ്റർ നീളമാണ് അപ്രോച്ച് റോഡിന്‌. ആലപ്പാട്  സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള  പ്രധാന റോഡുമായി അപ്രോച്ച് റോഡിനെ   ബന്ധിപ്പിക്കും. ഇതിനായി 175 മീറ്റർ നീളമാണ് പടിഞ്ഞാറുഭാഗത്ത് ഉണ്ടാകുക.

 കിഴക്കുഭാഗത്ത് 145 മീറ്ററാണ് നീളം. ഇരുഭാഗത്തു നിന്നുമായി 70 സെന്റ് വസ്തു ഏറ്റെടുക്കേണ്ടി വരും. പിഡബ്ലിയുഡി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗമാണ് സാധ്യതാപഠനം നടത്തിയത്. കേരളാ റോഡ് ഫണ്ട് ബോർഡാണ് നിർമാണം.  

പാലം യാഥാർഥ്യമാകുന്നതോടെ തീരദേശത്തെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്നതിന് വഴിയൊരുങ്ങുകയാണ്. കാട്ടിൽക്കടവ്–- - ചക്കുവള്ളി റോഡും ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിനും നടപടികള്‍ പുരോഗമിക്കുന്നു.  ഇതു വഴി എംസി റോഡുമായും തേനി ദേശീയപാതയുമായും പാലത്തെ ബന്ധിപ്പിക്കുന്നതിനും കഴിയും. 

കണ്ണങ്കാ-ട്ടു-കടവ്-- കടക്കാൻ 24.21 കോടി

കൊ-ല്ലം-

കല്ലടയാ-റി-നു- കു-റു-കെ കണ്ണങ്കാ-ട്ടു-കടവ്-- പാ-ലം- എന്ന കു-ന്നത്തൂർ,- കൊ-ല്ലം- താ-ലൂ-ക്ക്-- നി-വാ-സി-കളു-ടെ ചി-രകാ-ല സ്വ-പ്--നം- യാ-ഥാർ-ഥ്യ-ത്തി-ലേക്ക്-.- പാ-ലം- നിർ-മി-ക്കാൻ- 24. 21 കോ-ടി-- രൂ-പ അനു-വദി-ച്ച്-- കി-ഫ്--ബി- ബോർ-ഡ്-- ഭരണാ-നു-മതി- നൽകി.- 

അഞ്ച്‌ സ്‌പാനിലായി  158 മീ-റ്റർ- നീ-ളത്തി-ലും- 11 മീ-റ്റർ- വീ-തി-യി-ലു-മാ-ണ്- പാ-ലം- നിർ-മി-ക്കു-ക.- കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ശ്രമഫലമായാണ്‌ പാലം നിർമാണത്തിന്‌ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയത്‌. 

കല്ലടയാറിന്റെ ഇരുകരകളിലുള്ള പടിഞ്ഞാറെകല്ലട, മൺറോതുരുത്ത്‌ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ്‌ പാലം നിർമിക്കുക. 

കിഫ്‌ബി ബോർഡ്‌ എസ്റ്റിമേറ്റ്‌ അംഗീകരിച്ച്‌ ഫണ്ട്‌ ചെലവഴിക്കാൻ അനുമതി നൽകിയതോടെ ഇനി ഭൂമി ഏറ്റെടുക്കൽ നടപടികൾക്കും വേഗം കൂടും. പടിഞ്ഞാറെകല്ലടയിൽ ഏകദേശം 30 സെന്റും മൺറോതുരുത്തിൽ 145 സെന്റ്‌ ഭൂമിയുമാണ്‌ പാലം നിർമാണത്തിനും അനുബന്ധ റോഡ്‌ നിർമാണത്തിനും ഏറ്റെടുക്കേണ്ടത്‌. പാലത്തിൽനിന്നുള്ള അനുബന്ധറോഡ്‌ മൺറോതുരുത്തിൽ 590 മീറ്ററും പടിഞ്ഞാറെകല്ലടയിൽ 125 മീറ്ററുമാണ്‌.  രണ്ടുവർഷത്തിനുള്ളിൽ പാലം യാഥാർഥ്യമാകുമെന്ന്‌ പിഡബ്ലുഡി ബ്രിഡ്‌ജസ്‌ വിഭാഗം കൊല്ലം സബ്‌ ഡിവിഷൻ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ എം എസ്‌ ശ്രീജ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top