21 October Monday

ഫാക്ടറികൾക്കു മുന്നിൽ സത്യഗ്രഹ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

തഴവ ബഥേൽ കാഷ്യൂ ഫാക്ടറിക്കു മുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്യുന്നു

ശൂരനാട്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) നേതൃത്വത്തിൽ ഏരിയയിലെ വിവിധ കശുവണ്ടി ഫാക്ടറികൾക്കു മുന്നിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. തഴവ ബഥേൽ കാഷ്യൂ ഫാക്ടറിക്കു മുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. തഴവ ലോക്കൽ സെക്രട്ടറി ഡി എബ്രഹാം സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആർ അമ്പിളിക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശ്രീലത, രാജേന്ദ്രൻ, സുരേഷ്, രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. 
പാവുമ്പ ബിസ്മി കാഷ്യൂ ഫാക്ടറിക്കു മുന്നിൽ സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ വസന്തൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി മധു മാവോലിൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ജെ സരസൻ, കാഷ്യൂ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി മറ്റത്ത് രാജൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top