20 October Sunday
ദേശീയപാത 66 വികസനം

സർവേ പുരോഗമിക്കുന്നു; സ്കെച്ച് തെളിഞ്ഞു

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2019
കൊല്ലം
ജില്ലയിൽ ദേശീയപാത 66ൽ സർവേ പുരോഗമിക്കുന്നു  . സ്കെച്ച് തയ്യാറാക്കുന്നതിനാണ് കല്ലോടുകല്ല് ചേർന്ന് സർവേ  . നാല് സ്പെഷ്യൽ തഹസിൽദാർ യൂണിറ്റുകളുടെ പരിധിയിലെ 37 ഭൂവുടമകളുടെ ഭൂമിയുടെ സ്കെച്ച് തയ്യാറാക്കുന്ന നടപടിക്കും തുടക്കമായി. വടക്ക് ഓച്ചിറ പ്രീമിയം മുതൽ തെക്ക് കടമ്പാട്ടുകോണം വരെ 56.3 കിലോ മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള കല്ലുകൾ കേന്ദ്രീകരിച്ചാണ് സർവേ. ചാത്തന്നൂർ, വടക്കേവിള, കാവനാട്, കരുനാഗപ്പള്ളി എന്നീ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളുടെ മേൽനോട്ടം വഹിക്കുന്നു. ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലകട്ർ സുനീതൻപിള്ള, സ്പെഷ്യൽ തഹസിൽദാർമാരായ അനിൽകുമാർ, മിഥുൻ, ഉഷാകുമാരി, സജീത എന്നിവർ നേതൃത്വംനൽകി. ചാത്തന്നൂരിൽ 12, വടക്കേവിള ഒമ്പത്, കാവനാട് എട്ട്, കരുനാഗപ്പള്ളി എട്ട് എന്നിങ്ങനെയാണ് ചൊവ്വാഴ്ച  സ്കെച്ച് തയ്യാറാക്കിയത്‌. സർക്കാർ ഭൂമി, റോഡ്, സർക്കാർ സ്ഥാപനങ്ങൾ, കമ്പോളം എന്നിവ പ്രത്യേകം അളന്ന് സ്കെച്ചിൽ രേഖപ്പെടുത്തണം. കട, വ്യാപാര സ്ഥാപനങ്ങൾ, വീട് തുടങ്ങിയ സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളുടെ കണക്കും തിട്ടപ്പെടുത്തുന്നുണ്ട്. 
പാരിപ്പള്ളിയിൽ 
സ്ഥലപരിശോധന 
കൊല്ലം
ദേശീയപാതയുടെ ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച പരാതിയിൽ ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ യൂണിറ്റിൽ ചൊവ്വാഴ്ച ഹിയറിങ് നടന്നു. 112 പരാതികളിൽ 93പേർ ഹാജരായി. 
പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി ജങ്ഷൻ, മുക്കട, കടമ്പാട്ടുകോണം, ശ്രീരാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥലപരിശോധന നടത്തി.  ഭുമി ഏറ്റെടുക്കൽ നടപടിക്കായുള്ള ഡെപ്യൂട്ടി കലക്ടർ സുനീതൻപിള്ള, ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ ഹിയറിങ്ങിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top