16 November Saturday

കൊട്ടാരക്കരയിൽ 4 കിലോ കഞ്ചാവ്‌ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

റാഫി നാസർ

കൊട്ടാരക്കര
നാലുകിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. മയ്യനാട് പുല്ലിച്ചിറ പരന്തിയിൽ നൈനു മൻസിലിൽ റാഫി നാസറാ (22)ണ് കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ  പിടിയിലായത്‌. ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് ചെറുപൊതികളാക്കി സ്കൂൾ, കോളേജ് പരിസരങ്ങളിൽ വിൽപ്പന നടത്തുകയാണ് പതിവ്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യുന്ന പ്രതി  വൻലാഭം മോഹിച്ചാണ് കഞ്ചാവ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു. 
കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്‌പി നാസറുദീന്റെ നേതൃത്വത്തിൽ എസ് ഐ രാജീവ്, എഎസ്ഐ അജയകുമാർ, സിപിഒ അനിൽ കോമത്ത്, സുനിൽകുമാർ, ഡാൻസാഫ് ടീം എസ്ഐ ഷാജഹാൻ, എഎസ്ഐ രാധാകൃഷ്ണപിള്ള, സിപിഒ സലിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top