13 October Sunday
തെരഞ്ഞെടുപ്പ് ഫലം

ഭരണഘടന അട്ടിമറിക്കാനുള്ള ബിജെപി 
നീക്കത്തിനേറ്റ തിരിച്ചടി: സി എസ് സുജാത

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024
 
കരുനാഗപ്പള്ളി 
ഭരണഘടന അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കത്തിനേറ്റ തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. ആർഎസ്എസുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അജയപ്രസാദിന്റെ പതിനേഴാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു സി എസ് സുജാത. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഇടതുപക്ഷം 63 സീറ്റുമായി ശക്തമായ സാന്നിധ്യമായി മാറിയത്. ആ കാലയളവിലാണ് രാജ്യം എക്കാലവും ഓർക്കുന്ന തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ രൂപംകൊണ്ടെതെന്നും സി എസ് സുജാത പറഞ്ഞു. ടി എൻ വിജയകൃഷ്ണൻ അധ്യക്ഷനായി. പി ജെ കുഞ്ഞിച്ചന്തു സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാധാമണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, ബി ഗോപൻ, ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് ഒ മിനിമോൾ, ജില്ലാ പഞ്ചായത്ത്‌അംഗം വസന്താ രമേശ്, എ അനിരുദ്ധൻ, ടി ആർ ശ്രീനാഥ്, ആര്യ പ്രസാദ് എന്നിവർ പങ്കെടുത്തു. ശനി രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top