25 August Sunday

അണയാതെ അജയപ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

സിപിഐ എം നേതൃത്വത്തിൽ നടന്ന അജയപ്രസാദ് അനുസ്മരണം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
വർഗീയശക്തികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജയപ്രസാദിന്റെ ഓർമപുതുക്കി നാട‌്. എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയായിരിക്കെ ആർഎസ്എസുകാർ കൊലപ്പെടുത്തിയ അജയപ്രസാദിന്റെ 11–-ാം രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു‌. 
സിപിഐ എം നേതൃത്വത്തിൽ വൈകിട്ട‌് ക്ലാപ്പന പുത്തൻപുരമുക്കിൽ ചേർന്ന അനുസ‌്മരണസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ് ഉദ‌്ഘാടനംചെയ‌്തു. ക്യാമ്പസുകളിൽ മതനിരപേക്ഷതയ‌്ക്കായി പോരാടിയാണ‌് എസ‌്എഫ‌്ഐ വളർന്നതെന്നും സംഘടിതമായ ആക്രമണത്തിലൂടെ എ‌സ‌്എഫ‌്ഐയെ തകർക്കാനാകില്ലെന്നും ജെയ‌്ക്ക‌് പറഞ്ഞു. 
ക്ലാപ്പന വെസ്റ്റ് ലോക്കൽ സെക്രട്ടറി പി കെ ജയപ്രകാശ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശ് എം സജി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ, കുലശേഖരപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി രാജൻ, ക്ലാപ്പന സുരേഷ്, വി രാജൻപിള്ള, വസന്താരമേശ്, രഞ്ജിത‌് എന്നിവർ സംസാരിച്ചു.  ക്ലാപ്പന ഈസ്റ്റ് ലോക്കൽ  സെക്രട്ടറി ടി എൻ വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. 
വിദ്യാഭ്യാസ പ്രതിഭകൾക്കായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ വിതരണംചെയ്തു. യോഗത്തിനു മുന്നോടിയായി ക്ലാപ്പന തോട്ടത്തിൽമുക്കിൽനിന്ന‌് നൂറുകണക്കിനു ആളുകൾ പങ്കെടുത്ത പ്രകടനം നടന്നു.
എസ്എഫ്ഐ നേതൃത്വത്തിൽ രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന‌് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത റാലിയോടെ അനുസ‌്മരണസമ്മേളനം ചേർന്നു. ക്ലാപ്പന, പുത്തൻപുര ജങ‌്ഷനിൽ കേന്ദ്രകമ്മിറ്റി അംഗം എസ് ആഷിത  ഉദ‌്ഘാടനംചെയ്തു. 
ഏരിയ പ്രസിഡന്റ് അമൽ സുരേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് നഫ്സൽ, സെക്രട്ടറി ആദർശ് എം സജി, ജെ ജയേഷ്, എസ് നിഥിൻ,അഞ്ജുകൃഷ്ണ, ആര്യ പ്രസാദ്, എൽ ലോയിഡ്, മുസാഫിർ സുരേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ് സന്ദീ‌പ‌് ലാൽ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top