23 August Friday

ആക്രിക്കട തൊഴിലാളിയുടെ കൊലപാതകം ബന്ധുവായ യുവാവ‌് പിടിയിൽ

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

ശിവകുമാർ

  

 
കൊട്ടാരക്കര
ആക്രിക്കടയിലെ ജോലിക്കാരനായിരുന്ന തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവാവ‌് പിടിയിൽ.  കൊട്ടാരക്കര ഇഞ്ചക്കാട്ടെ ആക്രിക്കടയിൽ ജോലി ചെയ്തിരുന്ന ശങ്കരൻകോവിൽ പിള്ളയാർ കോവിൽ തെരുവ് ശിവകുമാ (22) റാണ് അറസ്റ്റിലായത്. 
തമിഴ്നാട് ആലംകുളം വല്ലരാമപുരം അമ്മൻകോവിൽ റോഡിനു സമീപമുള്ള ശെൽവകുമാറി (35)നെയാണ് കഴിഞ്ഞദിവസം കൊട്ടാരക്കര ഗോവിന്ദമംഗലത്തെ വയലിൽ മരിച്ചനിലയിൽ കണ്ടത്. നെടുവത്തൂരിലെ ആക്രിക്കടയിലെ ജീവനക്കാരനാണ് ശെൽവകുമാർ. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ശങ്കരൻകോവിൽ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 
പൊലീസ് പറയുന്നതിങ്ങനെ–- ഇരുവരും ഒരുമിച്ച്‌ മദ്യപിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും ഇവർ കൊട്ടാരക്കരയിൽ പലയിടങ്ങളിൽ ഇരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ഇഞ്ചക്കാട്ടെ ആക്രിക്കടയിൽവച്ച് ചുറ്റിക ഉപയോഗിച്ച‌് ശെൽവകുമാറിനെ അടിച്ചു. മർദനത്തിൽ കൊല്ലപ്പെട്ട ശെൽവകുമാറിന്റെ മൃതദേഹം പെട്ടിഓട്ടോയിൽ കയറ്റി ഗോവിന്ദമംഗലം റോഡിനു സമീപത്തെ വയലിൽ ഉപേക്ഷിച്ചു.ഡിവൈഎസ‌്പി  നാസറുദീൻ, എസ്എച്ച്ഒ ടി എസ് ശിവപ്രകാശ്, എസ്ഐമാരായ രാജീവ്, സാബുജി, സിപിഒമാരായ അജിത്ത് കുമാർ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ‌് ചെയ്തത്.
പ്രധാന വാർത്തകൾ
 Top