23 August Friday

ലാഭംകൂട്ടാൻ തൊഴിലാളികളെ കടലിലേക്ക‌് തള്ളിവിട്ടാൽ നടപടി : മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

  

കൊല്ലം
പ്രതികൂല കാലാവസ്ഥയിൽ ലാഭംകൂട്ടാൻ മത്സ്യത്തൊഴിലാളികളെ കടലിലേക്ക്‌ തള്ളിവിടുന്ന മുതലാളിമാർക്ക‌് എതിരെ ശക്തമായ നടപടിയെന്ന്‌ മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ. സ്വന്തം വള്ളവും വലയും ഇല്ലാത്ത  തൊഴിലാളികളെ ഇവർ ചൂഷണം ചെയ്യുകയാണ‌്.  കാലാവസ്ഥാകേന്ദ്രവും ഫിഷറീസ് വകുപ്പും  നൽകുന്ന മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനം നടത്താൻ കടലിൽപോകുന്നവർക്ക‌് എതിരെയും നടപടി വരും. മത്സ്യത്തൊഴിലാളികളും വള്ളത്തിന്റെ ഉടമകളാകണം.  ഇതിനായി എട്ട് ലക്ഷം രൂപ വിലയുള്ള വള്ളവും വലയും 120 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത് സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത്  മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 
കരയിലിരുന്ന് മത്സ്യബന്ധനം നിയന്ത്രിക്കുന്നവരിൽ ഏറെയും വിഴിഞ്ഞത്താണ് .  മുന്നറിയിപ്പ്  അവഗണിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. ട്രോളിങ‌് നിരോധനത്തിന് മുമ്പ‌് ഇത്തവണത്തെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട്  വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണക്യാമ്പ് നടത്തി. തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റുകൾ നൽകി. ലൈഫ് ജാക്കറ്റുകൾ  ഉപയോഗിക്കുന്നതിൽ വീഴ്ചവരുത്തുന്നു.  ഇതിനകം  1,68,000 പേർക്ക് ബയോമെട്രിക് കാർഡ‌് നൽകാൻ സർക്കാരിന് കഴിഞ്ഞു. സർക്കാർ നടപ്പാക്കുന്ന സംവിധാനങ്ങളുമായി സഹകരിക്കുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top