25 August Sunday

മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

 

 
കൊല്ലം
നീണ്ടകരയിൽനിന്ന് മീൻപിടിക്കാൻപോയ വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാർഡ് കപ്പൽ, മറൈൻ എൻഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ ബോട്ടുകളും സമ്മർ കപ്പലും ശനിയാഴ‌്ച പകൽ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും തൊഴിലാളികളെ കണ്ടെത്താനായില്ല. നാവികസേനയുടെ ഹെലിക്കോപ്റ്റർ തെരച്ചിലിന‌് എത്തിയെങ്കിലും ശക്തമായ കാറ്റ് തടസ്സമായി. 
വെള്ളിയാഴ‌്ചയാണ‌് അഞ്ചുപേരുണ്ടായിരുന്ന മാതായൂസ് മാതാ വള്ളം മീൻപിടിത്തം കഴിഞ്ഞ‌ു മടങ്ങുമ്പോൾ മറിഞ്ഞത‌്. ഇതിൽ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ ഏഴു മണിക്കൂറോളം നീന്തി രക്ഷപ്പെട്ടു. തമിഴ്‌നാട് നീരോടി സ്വദേശികളായ രാജു, ജോൺബോസ്‌ക്കോ, സഹായരാജു എന്നിവരെ 
കാണാതായി. 
നീണ്ടകര അഴിമുഖത്തിന് ഒന്നര നോട്ടിക്കൽ മൈൽ പടിഞ്ഞാറുഭാഗത്ത് വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ശക്തികുളങ്ങര പള്ളിക്കു സമീപം പാറക്കൂട്ടങ്ങൾക്കിടയിൽ തകർന്ന വള്ളം ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് കോസ‌്റ്റ്ഗാർഡിനെ വിവരം അറിയിച്ചത്. ശക്തമായ കാറ്റും മഴയുംകൊണ്ട‌് കടൽ പ്രക്ഷുബ്ദമായതും തെരച്ചിലിന‌് തടസ്സമാകുന്നുണ്ട‌്. തെക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് 
നൽകി.
പ്രധാന വാർത്തകൾ
 Top