19 August Monday

ക്യാന്‍സറിന‌് കടിഞ്ഞാണിടാൻ വികാസ‌് ഇനി ചവറ തെക്കുംഭാഗത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
ചവറ 
ക്യാന്‍സറിനെ നേരത്തെ തിരിച്ചറിഞ്ഞ‌് ചികിത്സയിലൂടെ പ്രതിരോധിക്കുന്ന പദ്ധതി ചവറ തെക്കുംഭാഗം പഞ്ചായത്തിലും നടപ്പാക്കും.
 വികാസ് കലാ സാംസ്‌കാരിക സമിതി ചവറ പഞ്ചായത്തില്‍ നേരത്തെ ഇത‌ു വിജയകരമായി നടപ്പാക്കിയിരുന്നു. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, നീണ്ടകര ക്യാന്‍സര്‍ രജിസ്റ്ററി, തെക്കുംഭാഗം പഞ്ചായത്ത്, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, സിഡിഎസ്, ക്ലബ് മഹീന്ദ്ര എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി യഥാർഥ്യമാക്കുക. വീടുകളില്‍ സര്‍വേ നടത്തിയും പഞ്ചായത്ത‌് ക്യാമ്പിലൂടെ പരിശോധനകള്‍ നടത്തിയും രോഗ സാധ്യത കണ്ടെത്തുകയാണ് ചെയ്യുന്നത്.
പ്രധാന വാർത്തകൾ
 Top