31 July Saturday

കുരുന്നുകൾക്കും കരുതലുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

കുലശേഖരപുരം നോർത്തിൽ രോഗബാധിതരായ കൈക്കുഞ്ഞുങ്ങളെ ഡിവൈഎഫ്ഐ പ്രവർത്തകർ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നു

കരുനാഗപ്പള്ളി 
കോവിഡ്‌ ബാധിതരായ മൂന്നുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ എത്തിച്ച്‌ ഡിവൈഎഫ്‌ഐ. കുലശേഖരപുരം നോർത്തിലെ ഇരട്ടക്കുട്ടികൾ അടങ്ങുന്ന കുടുംബാംഗങ്ങൾക്കാകെ കോവിഡ്‌ ബാധിച്ചപ്പോഴാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ സഹായവുമായി എത്തിയത്‌. ഇവരെ ചികിത്സാകേന്ദ്രത്തിൽ എത്തിക്കുന്നതിന്‌ ആരോഗ്യപ്രവർത്തകർ സഹായം അഭ്യർഥിച്ചപ്പോൾ മേഖലാ ജോയിന്റ് സെക്രട്ടറി എസ് കെ  ഷാനു, കോട്ടയടി യൂണിറ്റ് വൈസ് പ്രസിഡന്റ് നന്ദു എന്നിവർ വാഹനവുമായെത്തി എല്ലാവരെയും ക്ലാപ്പനയിലെ ഗൃഹവാസ പരിചരണകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. 
ബ്ലോക്കിൽ ഒന്നാകെ ഡിവൈഎഫ്‌ഐയുടെ 31  വാഹനം കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിശ്രമമില്ലാതെ ഓടുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top