08 July Wednesday
കെഎസ്‌ആർടിസി സർവീസുകൾ പുനരാരംഭിച്ചു

കുളത്തൂപ്പുഴയില്‍നിന്ന്‌ 5 ബസ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോ

അഞ്ചൽ 
പൊതുഗതാഗതം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതോടെ കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സർവീസ്‌ ആരംഭിച്ചു. 
പുലർച്ചെ ആരംഭിക്കുന്ന തരത്തിൽ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നെങ്കിലും രണ്ട് വേണാട് കൊല്ലം ചെയിൻ സർവീസ്‌ ഉൾപ്പെടെ അഞ്ച് ബസുകൾ മാത്രമാണ് ഓടിയത്. യാത്രക്കാരുടെ കുറവ് കണക്കിലെടുത്താണ് സർവീസുകൾ കുറച്ചതെന്ന്‌ ഡിപ്പോ ഇൻചാർജ് സുരേഷ് പറഞ്ഞു. ലോക്ക്‌ഡൗണിനു മുമ്പ്‌ വേണാട് സർവീസ് കൊല്ലത്തെത്തി തിരികെ കുളത്തൂപ്പുഴയിൽ എത്തുമ്പോൾ അയ്യായിരത്തിലധികം രൂപ കലക്‌ഷൻ ലഭിച്ചിരുന്നു.  എന്നാൽ, ബുധനാഴ്ച 3000 രൂപയിൽ താഴെയാണ്‌ ലഭിച്ചത്‌. തിരികെ യാത്രക്കാരെ കിട്ടാത്തതാണ് കലക്‌ഷൻ കുറയാൻ കാരണം. കൊല്ലത്തുനിന്ന് പുറപ്പെട്ട് കുളത്തൂപ്പുഴയിൽ എത്തിയ ആദ്യ സർവീസിന്റെ കലക്‌ഷൻ 250 രൂപ മാത്രം. തുടർന്ന്‌ ഈ ബസ്‌ ഡിപ്പോയിൽ പിടിച്ചിട്ടു. 
തുടക്കത്തിൽ ദീർഘദൂര സർവീസുകൾ ആരംഭിച്ചിട്ടില്ല. മറ്റു ഡിപ്പോകളിൽ നിന്നുള്ള ബസുകളിൽ ചിലത് മാത്രമാണ് കുളത്തൂപ്പുഴ വന്ന് മടങ്ങിയത്. റോസ്‌മല, അഭയഗിരി, ആനക്കുഴി തുടങ്ങി മലയോര മേഖലയിലേയ്ക്കുള്ള സർവീസുകളും പുന
രാരംഭിച്ചിട്ടില്ല. ബസിൽ കയറും മുമ്പ് യാത്രക്കാർക്ക്‌ ജീവനക്കാർ സാനിറ്റൈസർ നൽകി. യാത്രക്കാർ മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സർവീസ്‌ ആരംഭിക്കുന്നത്.
പ്രധാന വാർത്തകൾ
 Top