03 July Friday

പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

നിസാമുദീൻ

അഞ്ചൽ 
അപകടകരമാംവിധം കാറോടിച്ചത്‌ ചോദ്യം ചെയ്തതിനു നാട്ടുകാരെയും‌ പൊലീസിനെയും ആക്രമിച്ചയാൾ പിടിയിൽ. തടിക്കാട്‌ മൈലോട്ട്കോണം നസീം മൻസിലിൽ നിസാമുദീനെ (40)ആണ് അഞ്ചൽ പൊലീസ് അറസ്റ്റ്ചെയ്തത്. മദ്യപിച്ച് നിസാമുദീൻ ഓടിച്ച കാർ തടിക്കാട്ടുവച്ച്‌‌ കാൽനടയാത്രക്കാരെ ഇടിക്കുമെന്ന അവസ്ഥ വന്നിരുന്നു. ഇതു ചോദ്യം ചെയ്ത നാട്ടുകാരെ ഇയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന്‌ നാട്ടുകാർ അഞ്ചൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ്‌ ഉദ്യോഗസ്ഥരെയും നിസാമുദീൻ ആക്രമിച്ചു. സിപിഒ ഹരീഷ്, ഡ്രൈവർ സംഗീത് എന്നിവർക്കാണ്‌ മർദനമേറ്റത്‌. പിന്നീട് അഞ്ചൽ സിഐ സി എൽ സുധീർ, എസ്ഐ പുഷ്പ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് നിസാമുദീനെ കീഴ്പ്പെടുത്തിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top