17 September Tuesday

ജൈവ കൃഷിയിൽ കുടുംബശ്രീ വിജയഗാഥ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019
പാറശാല - 
ജൈവ പച്ചക്കറി കൃഷിയിൽ വരുമാന മാർഗം കണ്ടെത്തി കുടുംബശ്രീ പ്രവർത്തകർ. ചെങ്കൽ പഞ്ചായത്തിലെ കൊച്ചോട്ടുകോണം വാർഡിലെ ഐശ്വര്യ കുടുംബശ്രീയിലെ പ്രവർത്തകരാണ‌് രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത‌് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചത്.  ജില്ലാ പഞ്ചായത്തിന്റെ ജൈവ സമൃദ്ധി പദ്ധതി പ്രകാരമാണ് ഇവിടെ പച്ചക്കറി കൃഷിയാരംഭിച്ചത്. 
 
വർഷങ്ങളായി തരിശായിക്കിടന്ന സ്ഥലം പ്രവർത്തകർ കൃഷിഭൂമിയാക്കിമാറ്റുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകർ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ചെങ്കൽ പഞ്ചായത്തിലെ 21 വാർഡുകളിലും ഇത്തരത്തിൽ വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടന്നു വരുന്നു. കൃഷിയിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയുന്നുവെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു. ഇവർക്കാവശ്യമായ സഹായവുമായി ചെങ്കൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും ഒപ്പമുണ്ട്.
പ്രധാന വാർത്തകൾ
 Top