21 May Tuesday

ശാസ്താംകോട്ടയിൽ റെയിൽപ്പാളത്തിൽ വിള്ളൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
ശാസ്താംകോട്ട 
ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനു സമീപം  റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കാവൽപ്പുര ജങ‌്ഷനു സമീപം ശനിയാഴ്ച  പുലർച്ചെ 4.20 നാണ‌് വിള്ളൽ കണ്ടത‌്.
  ആലപ്പുഴയിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ് വിള്ളൽ കണ്ടത്. ഇവർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാവേലിക്കരയിൽ നിന്ന് എൻജിനിയറിങ‌് വിഭാഗം എത്തി തകരാർ പരിഹരിച്ചു.  വൈകിട്ട് നാലോടെ ട്രെയിൻ ഗതാഗതം പൂർണതോതിൽ ആരംഭിച്ചു. അതുവരെ ട്രെയിൻ വേഗതകുറച്ച് കടത്തിവിടുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top