17 July Wednesday

ഭരണഘടനയെ അപ്രത്യക്ഷമാക്കുന്ന സർക്കാരിനെ പുറത്താക്കണം: കാനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
പത്തനാപുരം
ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപ്രത്യക്ഷമാക്കുന്ന കേന്ദ്ര സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 
ചിറ്റയം ഗോപകുമാറിന്റെ വിജയത്തിനായി പത്തനാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  കേരളത്തിലെ ജനങ്ങൾ ചിന്തിച്ചുവേണം ഇത്തവണ വോട്ട് ചെയ്യാൻ. ഇടതുപക്ഷം മാത്രമാണ് ബിജെപിക്കെതിരെ ശരിയായ നിലപാട് എടുക്കുന്നത്.
യോഗത്തിൽ എൽഡിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബി അജയകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ് വേണുഗോപാൽ സ്വാഗതം പറഞ്ഞു.  മന്ത്രി കെ രാജു, കെ ബി ഗണേശ‌് കുമാർ എംഎൽഎ, ആർ സഹദേവൻ, എൻ ജഗദീശൻ, എം മീരാപിള്ള, മുഹമ്മദ് അസ്ലം, ചെങ്ങറ സുരേന്ദ്രൻ, എച്ച് രാജീവൻ, നെടുവന്നൂർ സുനിൽ, ജിയാസുദീൻ, അയ്യൂബ്, വേണു ജി നായർ, ചക്കുവരയ്ക്കൽ കുറുപ്പ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top