18 August Sunday

നാടിനോട‌് സംവദിച്ച‌് കലാജാഥ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കൊല്ലം
കൊല്ലം മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ  എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച കലാജാഥ ഇരവിപുരം കടപ്പുറത്ത് കുരിശ്ശടി ജങ‌്ഷനിൽ സമാപിച്ചു. മഴയത്തും കലാപരിപാടികൾ ആസ്വദിക്കാനായി നിരവധി സ്ത്രീകളും മത്സ്യത്തൊഴിലാളികളുമെത്തി. 
നരിക്കൽ രാജീവ് കുമാർ ‘മതഭ്രാന്തന്മാർക്ക് പ്രവേശനമില്ല’ കഥാപ്രസംഗവും വില്യം വാട്സൺ രചനയും സംവിധാനവും നിർവഹിച്ച ‘മനസ്സുകൊണ്ടൊരു മന്ത്രവാക്യം’  നാടകവും വിവിധ വേദികളിലായി അവതരിപ്പിച്ചു. ആതിര ജി സുന്ദരനും സംഘവും അവതരിപ്പിച്ച കേരള നടനത്തോടെയാണ് കലാജാഥ ആരംഭിച്ചത‌്. പുനലൂർ ആർ സി ഡോണും സംഘവും രാഷ്ട്രീയമാജിക് അവതരിപ്പിച്ചു.  മഹേഷ് പുനലൂർ, ഗോപാലകൃഷ്ണൻ എന്നിവരുടെ നാടൻപാട്ട‌് മേളയും റസീനയും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. അഡ്വ. ഡി സുരേഷ് കുമാർ, ബാബു പാക്കനാർ, പ്രൊഫ. വി ഹർഷകുമാർ, ഡോ. സി ഉണ്ണിക്കൃഷ്ണൻ, അഡ്വ. കെ പി സജിനാഥ്, പെരുമ്പുഴ ഗോപാലകൃഷ്ണപിളള, വസന്തകുമാർ സാംബശിവൻ,  പി ജെ ഉണ്ണിക്കൃഷ്ണൻ, സി വി പ്രസന്നകുമാർ, എൻ പി ജവഹർ, പ്രൊഫ. ശിവദാസൻപിള്ള എന്നിവർ സാംസ്കാരിക സമ്മേളനങ്ങളിൽ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top