18 August Sunday

ഇടിമിന്നലേറ്റ് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
ചിറയിന്‍കീഴ്
ചിറയിൻകീഴിൽ വേനൽമഴയെ  തുടർന്നുണ്ടായ  ഇടിമിന്നലേറ്റ‌്  മൂന്നു പേര്‍ക്ക് പരിക്ക്. ചിറയിന്‍കീഴ് വലിയ ഏല, ശാര്‍ക്കര, മുടപുരം എന്നിവടങ്ങളിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്.  
ചിറയിന്‍കീഴ് വലിയ ഏലായില്‍ തോട്ടവാരം എന്‍എസ്എസ് കരയോഗത്തിനുസമീപത്തെ കടയില്‍ നില്‍ക്കുകയായിരുന്ന ഇഷ്ടിക ചൂള തൊഴിലാളി കീഴാറ്റിങ്ങല്‍ നെടിയവിള സ്വദേശി ചന്ദ്രനും തോട്ടവാരം സ്വദേശിയായ ബിജുവിനും മിന്നലേറ്റു. മിന്നല്‍ സമീപത്തെ തെങ്ങില്‍ പതിച്ചതോടെയാണ‌്  ചന്ദ്രനും ബിജുവിനും മിന്നലേറ്റത്‌. 
 
ഉടന്‍തന്നെ ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രയില്‍ പ്രവേശിപ്പിച്ചു.  ബിജുവിനെ കൂടുതല്‍ ചികിത്സയ‌്ക്കായി മെഡിക്കല്‍ കോളേജ‌് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.  മുടപുരം ശിവകൃഷ്ണപുരത്ത്  കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണിൽ ഇടിമിന്നലേറ്റ‌് യുവാവിന‌് പരിക്കേറ്റു.
പട്ടം കെവിയിൽ ഒഴിവ‌്
പ്രധാന വാർത്തകൾ
 Top