24 May Friday

എൽഡിഎഫ് റോഡ്ഷോയ്ക്ക് നേരെ ബിജെപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കിളിമാനൂർ 
കരവാരം പഞ്ചായത്തിലെ കണ്ണാട്ടുകോണത്ത് എൽഡിഎഫ് ബൈക്ക് റാലിക്ക് നേരെ ബിജെപി -–-ആർഎസ്എസ് അതിക്രമം. ബിജെപിക്കാരുടെ കല്ലേറിൽ നാല‌് എൽഡിഎഫ് പ്രവർത്തകർക്ക് പരിക്ക്. കരവാരം പഞ്ചായത്തിൽ എൽഡിഎഫ് നടത്തിയ ബൈക്ക് റാലിക്കിടെയാണ് സംഭവം. 
 
എൽഡിഎഫ് പ്രവർത്തകർ നിരവധി ബൈക്കുകളിലായി കണ്ണാട്ടുകോണം വഴി നെല്ലിക്കുന്ന് ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയം എൻഡിഎ സ്ഥാനാർഥിക്ക‌്  കോളനിയിൽ സ്വീകരണം നൽകാനായി തയ്യാറെടുപ്പ് നടത്തുകയായിരുന്ന  ബിജെപി ക്രിമിനൽ സംഘം ബൈക്ക് റാലി കണ്ട് വിറളി പിടിച്ച് തുരുതുരാ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബൈക്ക് മറിഞ്ഞ് നിലത്ത് വീണ എൽഡിഎഫ് പ്രവർത്തകരെ ബിജെപി ഗുണ്ടാസംഘം ക്രൂരമായി മർദിച്ചു. മർദനത്തിലും കല്ലേറിലും നൗഫൽ, ഷിജിൻ ലാൽ, അഖിൽ, അശ്വന്ത് എന്നീ എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഗുരുതര പരിക്കേറ്റ അഖിൽ, നൗഫൽ എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എൽഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.   
ബിജെപി ക്രിമിനൽ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൽഡിഎഫ് മണ്ഡലം സെക്രട്ടറി ബി സത്യൻ എംഎൽഎ ആവശ്യപ്പെട്ടു
പ്രധാന വാർത്തകൾ
 Top