18 August Sunday

മലയാള സിനിമയുടെ ഭീഷ്മാചാര്യന‌് പുസ്തകപ്രണാമം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
തിരുവനന്തപുരം
സിനിമാലോകത്തെ ആദ്യദിനങ്ങളിൽ മാർഗദർശിയായ ഗുരുനാഥന‌് ശ്രീകുമാരൻതമ്പിയുടെ അക്ഷരപ്രണാമമായി  ‘പി സുബ്രഹ്മണ്യം: മലയാള സിനിമയുടെ ഭീഷ്മാചാര്യൻ’ പുസ്തകം. 
 
നിർമാതാവും സംവിധായകനും മെരിലാൻഡ‌് സ‌്റ്റുഡിയോ സ്ഥാപകനുമായ പി സുബ്രഹ്മണ്യത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ‌് പുസ്തകം. തലമുറകൾ കടന്നുവന്ന മലയാള സിനിമയുടെ വികാസ പരിണാമങ്ങൾ അടയാളപ്പെടുത്തുന്ന പുസ്തകത്തിൽ ബൃഹത‌് സംരംഭങ്ങളെയും ചെറുതും വലുതുമായ താരങ്ങളെയും രൂപപ്പെടുത്തുന്നതിൽ പി സുബ്രഹ്മണ്യം വഹിച്ച പങ്കും വരച്ചുകാട്ടുന്നു. 
 
താനുൾപ്പെടുന്ന തലമുറയ്ക്ക‌് പിതൃതുല്യനായിരുന്നു പി സുബ്രഹ്മണ്യം എന്ന‌് ചടങ്ങ‌് ഉദ‌്ഘാടനംചെയ്ത ഗായകൻ കെ ജെ യേശുദാസ‌് പറഞ്ഞു. മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റി ചെയർമാൻ ജി ജയകുമാർ അധ്യക്ഷനായി. കെ ജയകുമാർ പുസ്തകം പരിചയപ്പെടുത്തി. നടൻ മോഹൻലാൽ മധുവിന‌് നൽകി പുസ്തകം പ്രകാശനംചെയ്തു. അഭിനേതാക്കളായ കെ ആർ വിജയ, മല്ലിക സുകുമാരൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ശ്രീകുമാരൻതമ്പി നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top