20 August Tuesday

ബിജെപിയെ രണ്ടാംസ്ഥാനത്ത‌് നിർത്തി കോൺഗ്രസ‌് കളി

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
തിരുവനന്തപുരം
തിരുവനന്തപുരത്ത‌് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് വരുത്തി ബിജെപിക്ക‌് അമിതപ്രാധാന്യം നൽകി എ കെ ആന്റണി. എൽഡിഎഫ‌് മൂന്നാംസ്ഥാനത്തുപോകുമെന്നും അതിനാൽ എല്ലാവരും ചിന്തിച്ച‌് വോട്ടുചെയ്യണമെന്നുമാണ‌് ആന്റണിയുടെ വാദം. 
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി പ്രയോഗിച്ച തന്ത്രം തിരുവനന്തപുരത്ത‌് ആന്റണിയും പ്രയോഗിക്കുകയാണ‌്.   യുഡിഎഫ‌് സ്ഥാനാർഥി ശശി തരൂരിന്റെ മാനിഫെസ‌്റ്റോ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ‌് ബിജെപിക്ക‌് ആന്റണി അമിതപ്രാധാന്യം നൽകിയത‌്. കേരളത്തിലെ 20 മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫുംതമ്മിൽ നേരിട്ട‌് മത്സരമാണ‌്. എന്നാൽ, തിരുവനന്തപുരത്ത‌് ബിജെപി ജയിച്ചേക്കുമെന്ന മട്ടിൽ ചില തെറ്റായ അഭിപ്രായ സർവേകൾ വന്നിരുന്നു. 
അത്തരം സർവേകൾക്കുപിന്നിലെ തട്ടിപ്പും പുറത്തായി. ഈ സർവേ റിപ്പോർട്ടുകൾ ഏറ്റെടുത്താണ‌് കോൺഗ്രസ‌് പ്രവർത്തകസമിതി അംഗമായ ആന്റണി ബിജെപിയെ മുഖ്യസ്ഥാനത്ത‌് നിർത്തിയത‌്. ഈ അഭിപ്രായം കോൺഗ്രസിന്റേതാണോയെന്ന‌് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ‌് അദ്ദേഹം ഒഴിഞ്ഞുമാറിയത‌്. 
ന്യൂനപക്ഷവോട്ട‌് ഒപ്പിക്കാനുള്ള തട്ടിപ്പാണ‌് ബിജെപിയെ രണ്ടാം സ്ഥാനത്ത‌് നിർത്തുന്നത‌്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി–- യുഡിഎഫ‌് മത്സരമെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത‌്.
പ്രധാന വാർത്തകൾ
 Top