31 March Tuesday

ഭാര്യാപിതാവും ബന്ധുക്കളും യുവാവിന്റെ മുഖത്ത്‌ ആസിഡ്‌ ഒഴിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ആസിഡ് ആക്രമത്തിൽ പരിക്കേറ്റ ഉസ്മാൻ

അഞ്ചൽ
ഭാര്യാപിതാവും ബന്ധുക്കളും യുവാവിന്റെ മുഖത്ത്‌ ആസിഡ്‌ ഒഴിച്ചു. ആക്രമണത്തിൽ യുവാവിന്റെ ഇരുകണ്ണുകൾക്കും ഗുരുതരമായി പരിക്കേറ്റു.  അഞ്ചൽ മുക്കട ജങ്‌ഷനിൽ പഴക്കച്ചവടം നടത്തുന്ന  ഉസ്മാനെയാണ്‌  (39) ബന്ധുക്കളായ മൂന്നംഗ സംഘം ആക്രമിച്ചത്‌.   മുഖത്തും തോളിലും നെഞ്ചിലും ഉസ്‌മാന്‌ പൊള്ളലേറ്റു.  ഇയാളെ  സമീപത്തെ വ്യാപാരികളാണ്‌  അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 
 ബന്ധുക്കളും കുളത്തുപ്പുഴ  സ്വദേശികളുമായ  ഷാജഹാൻ, നാസർ, നിസാർ  എന്നിവരാണ്‌ തന്നെ ആക്രമിച്ചതെന്ന്‌  ഉസ്‌മാൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.  ഉസ്‌മാൻ  ഭാര്യാപിതാവിനെ ആക്രമിച്ചിരുന്നതായും ഇതിന്റെ പ്രതികാരമായാണ്‌ ആസിഡ്‌ ഒഴിച്ചതെന്നുമാണ്‌ സൂചന. 
ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്കു മാറ്റി.
പ്രധാന വാർത്തകൾ
 Top