25 May Wednesday

ദേശീയപാത വികസനം; 
ഓഫീസുകൾ മാറ്റാൻ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
കരുനാഗപ്പള്ളി 
ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ കോടതി സമുച്ചയം ഉൾപ്പെടെയുള്ള ഏഴോളം സർക്കാർ ഓഫീസുകൾ മാറ്റാൻ തഹസിൽദാർ നോട്ടീസ് നൽകി.
60 ദിവസത്തിനകം ഓഫീസുകൾ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നിർദേശം. ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതി, മുൻസിഫ് കോടതി, റീസർവേ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ജോയിൻ്റ് ആർടി ഓഫീസ്, ടാക്സ് ഓഫീസ്, കയർ ഇൻസ്പെക്ടർ ഓഫീസ് എന്നീ ഓഫീസുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. 
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ രാമചന്ദ്രൻ സിവിൽ സ്റ്റേഷൻ അനക്സ് എന്ന ആശയം മുന്നോട്ടുവയ്ക്കുകയും  പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് കെഐപിയുടെ സ്ഥലത്ത് കോടതി സമുച്ചയം സ്ഥാപിക്കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായെങ്കിലും ഇവിടെ പ്രവർത്തിച്ചുവരുന്ന ഐഎച്ച്ആർഡി പോളിടെക്നിക്കിന്റെ ഒരുഭാഗം ഒഴിയുന്നതുമായി ബന്ധപ്പെട്ട്‌ തീർപ്പ് ഉണ്ടാകാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ദേശീയപാത വികസനത്തിന് നിലവിലുള്ള സിവിൽസ്റ്റേഷന്റെ ഭാഗങ്ങൾ പൊളിച്ചു മാറ്റുന്നതോടെ മറ്റ് ഓഫീസുകളുടെ പ്രവർത്തനത്തിനും സ്ഥലപരിമിതി പ്രശ്നമായി മാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top