29 February Saturday

ഉള്ളിവട തിരുമ്പി വന്താച്ച്‌...

സ്വന്തം ലേഖകന്‍Updated: Tuesday Jan 21, 2020

 

 
കൊല്ലം 
സവാളയ്ക്ക്‌ വിലകൂടിയതോടെ നാളുകളായി ‘ഒളിവിലായിരുന്ന’ ഉള്ളിവട തിരിച്ചെത്തി. തിരിച്ചുവരവ്‌ ഉള്ളിവട പ്രേമികൾക്കും ആശ്വാസമായി. രണ്ടുമാസമായി തട്ടുകടകളിലും ബജിക്കടകളിലും ഉള്ളിവടയെ കാണാനില്ലായിരുന്നു. 
സവാളവില റോക്കറ്റുപോലെ കുതിച്ചുയരുമ്പോൾ ആറും ഏഴും രൂപയ്ക്കു വട വിറ്റാലുണ്ടാകുന്ന നഷ്‌ടംതന്നെയായിരുന്നു ഉള്ളിവട പിൻവലിക്കാൻ കാരണം. ഒടുവിൽ സവാള വില 140ൽ നിന്ന്‌ 70–-75 ലേക്ക് എത്തിയതോടെയാണ്‌ ഉള്ളിവടയുടെ തിരിച്ചുവരവ്‌. 
വൈകുന്നേരത്തോടെ സജീവമാകുന്ന ബജിക്കടകളിൽ ഉള്ളിവടയ്ക്കു നല്ല ഡിമാൻഡാണെന്നാണ്‌ കച്ചവടക്കാർ പറയുന്നത്‌. എന്നാൽ, പണ്ടത്തെപ്പോലെ എണ്ണത്തിൽ കൂടുതലൊന്നും കടകളിൽ പ്രതീക്ഷിക്കേണ്ട. ഇപ്പോഴും സവാളയ്ക്ക്‌ വൻ വിലയാണെങ്കിലും പതിവുകാരുടെ വടപ്രേമമാണ്‌ ചില കടക്കാരെ വീണ്ടും ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നത്‌. 
അതേസമയം ഉഴുന്നുവില കൂടിക്കൊണ്ടിരിക്കുന്നത്‌ ഉഴുന്നുവടയുടെ വിൽപ്പനയെ ബാധിക്കുമെന്നും കച്ചവടക്കാർ പറയുന്നു.
പ്രധാന വാർത്തകൾ
 Top