21 February Thursday

കിളികൊല്ലൂർ സർവീസ‌് സഹകരണ ബാങ്ക‌് ഭവനപദ്ധതി മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

 

കൊല്ലം
കിളികൊല്ലൂർ സർവീസ‌് സഹകരണ ബാങ്ക‌് വജ്രജൂബിലിയുടെ ഭാഗമായി ആരംഭിച്ച ഭവനപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്തു. സാന്ത്വനം സഹായ പദ്ധതിയുടെ ഭാഗമായി സഹകാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഭവനരഹിതരായ പാവപ്പെട്ടവർക്ക‌് വീട‌് നിർമിച്ചുനൽകുന്ന പദ്ധതി എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ സംസ്ഥാന സമ്മേളന പൊതുസമ്മേളനവേദിയിലാണ‌് മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ‌്തത‌്. പദ്ധതിയുടെ ഗുണഭോക്താവ‌് കിളികൊല്ലൂർ കൈപ്പള്ളി തൊടിയിൽവീട്ടിൽ സുദർശനന്റെ കുടുംബത്തിന‌് മുഖ്യമന്ത്രി സഹായംകൈമാറി. മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ, എം നൗഷാദ‌് എംഎൽഎ, ബാങ്ക‌് പ്രസിഡന്റ‌് ആർ സുജിത‌്കുമാർ, സെക്രട്ടറി പ്രദീപ‌്, കണ്ണൻ, എ എം റാഫി, ബി രാജു എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top